- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈയിൽ ഇത്തവണ പെയ്തത് നൂറ്റാണ്ടിലെ റെക്കോർഡ് മഴ
ചെന്നൈ: ചെന്നൈയിൽ ഈ വർഷം പെയ്തത് റെക്കോർഡ് മഴയെന്ന് റിപ്പോർട്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഇനിയും താഴ്ന്നിട്ടില്ല.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ റെക്കോർഡ് മഴയാണ് ചെന്നൈയിൽ ലഭിച്ചിരിക്കുന്നത്. 1918 മുതലുള്ള കണക്ക് പ്രകാരം ചെന്നൈയിൽ ഇതുവരെ നാല് തവണയാണ് ആയിരം മില്ലീമീറ്ററിന് മുകളിൽ മഴ ലഭിച്ചിട്ടുള്ളത്.
2015 നവംബറിലും 1049 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. ഈ വർഷം നവംബർ 28 വരെയുള്ള കണക്ക് നോക്കിയാൽ നഗരത്തിൽ 882.4 മില്ലീ മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ നവംബർ 28 വരെ ചെന്നൈയിൽ 1097.6 മില്ലീ മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇത്തവണ മഴ ശക്തമാണ്.
ന്യൂസ് ഡെസ്ക്
Next Story