- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ യുവമോർച്ച മഹാറാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ; ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

തലശ്ശേരി: കെ.ടി ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച തലശ്ശേരിയിൽ നടത്തിയ മഹാറാലിക്ക് നേതൃത്വം നൽകിയ നേതാക്കൾക്കും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കുമെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എൻ ജിഥുൻ പരാതി നൽകി. തലശേരി എ.എസ്‌പി വിഷ്ണു പ്രദീപിന് നൽകിയ പരാതിയിൽ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലി ദാന ദിനത്തിന്റെ ഭാഗമായി തലശ്ശേരിയിൽ നടന്ന പ്രകടനത്തിൽ ഉയർന്ന പച്ചയായ മുദ്രാവാക്യങ്ങൾ നേതൃത്വത്തിന്റെ അറിവോടെ ആണൊയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ് ആവശ്യപ്പെട്ടു.
സി പി എമ്മുകാരാൽ കൊല്ലപ്പെട്ട നേതാവിന്റെ ബലിദിനത്തിൽ ഇതര സമുദായത്തെ അസഭ്യം വിളിച്ചും, ഭീഷണിപ്പെടുത്തിയും പ്രകടനം നടത്താൻ യുവമോർച്ചയെ പ്രേരിപ്പിച്ച വികാരം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലയ്ക്ക് വർഗീയതയുടെ മത്ത് പിടിച്ച അണികളെ നിയന്ത്രിക്കാൻ ബിജെപി നേതൃത്വം തയാറാവണം. ഇത്തരം തെമ്മാടി കൂട്ടങ്ങൾക്ക് എതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കണം.അല്ലങ്കിൽ മുസ്ലിം ലീഗ് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അഡ്വ. കെ എ ലത്തീഫ് പറഞ്ഞു.
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച ജാഥയിൽ ഇതര സമുദായക്കാരുടെ ആരാധനാലയങ്ങൾ തകർക്കുമെന്ന ഭീഷണി സ്വരത്തിൽ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ബിജെപി സംസ്ഥാന - ജില്ലാ നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തുടനീളം സംഘ് പരിവാർ ആസൂത്രിതമായി നടപ്പിലാക്കുന്ന വംശീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ. നാട്ടിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുന്ന വർഗ്ഗീയ ശക്തികളെ മാതൃകാപരമായി ശിക്ഷിക്കാൻ വേണ്ട നടപടികൾ എടുക്കാൻ പൊലീസും അഭ്യന്തര വകുപ്പും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും വെൽഫെയർ പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യുവമോർച്ചാ മുൻ സംസ്ഥാന ഉപാധ്യക്ഷൻ കെ.ടി.ജയകൃഷ്ണന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ യുവമോർച്ച സംഘടിപ്പിച്ച മഹാറാലിയിലാണ് പ്രവർത്തകർ എസ്.ഡി.പി.ഐക്കും സി.പിഎമ്മിനുമെതിരെ പ്രകോപനപരമായ മുദാ വാക്യങ്ങൾ മുഴക്കിയത്.
തലശേരി ടൗൺ ഹാൾ പരിസരത്ത് നിന്നും തുടങ്ങി മേൽപാലം, സംഗമം കവല, ഒ.വി.റോഡ്, പഴയ ബസ് സ്റ്റാന്റ്, ലോഗൻ സ് റോഡ് ,വഴി പുതിയ ബസ് സ്റ്റാന്റിലെ പൊതുസമ്മേളന സ്ഥലത്തെത്തുകയായിരുന്നു.ബിജെപി.തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയാണ് പൊതുയോഗം ഉത്ഘാടനം ചെയ്തതത് -ഇടത്- ജിഹാദി ഭീകരതക്കെതിരെ ബലിദാൻ ദിന റാലി എന്ന ബാനർ ഏന്തിയായിരുന്നു പ്രകടനം കഴിഞ്ഞ ദിവസം ഇരിട്ടിയിൽ എസ്.ഡി.പി.ഐ നടത്തിയ പ്രകടനത്തിലും ഇതിനു സമാനമായ വർഗീയപരമായ മുദ്രാവാക്യം വിളിച്ചിരുന്നു


