- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമിക്രോൺ ഭീതിയിൽ ലോകം; കുടുങ്ങി പോകുമെന്ന ആശങ്കയിൽ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികളും
അബുദാബി: ഒമിക്രോൺ ഭീതിയിൽ പല രാജ്യങ്ങളും വാതിലുകൾ കൊട്ടിയടക്കാൻ ഒരുങ്ങുമ്പോൾ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികളും കരുതലിൽ. പല രാജ്യങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതോടെ മലയാളികളടക്കം ഒട്ടേറെ പേർ വിദേശ യാത്ര റദ്ദാക്കി. പ്രവാസികളിൽ 30% പേർ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയതായി ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാർക്ക് കേരളത്തിൽ 7 ദിവസം ക്വാറന്റൈൻ ഉണ്ടാകുമെന്ന അഭ്യൂഹവും പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി.
ശൈത്യകാല അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്കും ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കു വിനോദ യാത്രയ്ക്കും പോകാനിരുന്നവരുമാണ് യാത്ര ഒഴിവാക്കിയത്. ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്ത ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് രാജ്യത്ത് ക്വാറന്റൈൻ വേണ്ടെന്ന് പിന്നീട് അറിയിപ്പുവന്നെങ്കിലും സാഹചര്യങ്ങൾ ഏതുസമയവും മാറിമറിയാമെന്നതും വരും നാളുകളിൽ നിയന്ത്രണം കടുപ്പിച്ചാൽ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനാകുമോ എന്നതുമാണ് യാത്ര റദ്ദാക്കാനുള്ള കാരണങ്ങൾ.
വർഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്തവർ ഡിസംബറിൽ പോകാനിരിക്കെയാണ് ഭീതിപരത്തി ഒമിക്രോൺ എത്തിയത്. നിരവധി മലയാളികൾ യാത്ര റദ്ദാക്കിയതായി പറയുന്നു. നാട്ടിൽ കുടുങ്ങി പോയാൽ ജോലി പോകുമോ എന്ന ആശങ്കയാണ് പലരേയും പ്രവാസ രാജ്യത്ത് തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയിലേക്കു മുൻകൂട്ടി നിശ്ചയിച്ച യാത്ര തുടരുന്നവരുമുണ്ട്.