മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് റബേക്കാ സന്തോഷ്. അടുത്തിടെയായിരുന്നു റബേക്കയും സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരായത്. ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രീജിത്ത് പകർത്തിയ രസകരമായ ഒരു വിഡിയോ ആരാധകരുമായി പങ്കുവയ്ക്കുകയാണ് റബേക്ക.

സിഗ്‌നൽ കാത്തുകിടക്കുന്നതിനിടെ വാഹനത്തിനുള്ളിൽവച്ച് റബേക്ക അറിയാതെ ശ്രീജിത്ത് പകർത്തിയ വിഡിയോ ആണിത്. ഓണത്തിന് എക്‌സ്‌ചേഞ്ച് ഓഫർ ഉള്ളതു പോലെ ക്രിസ്മസിന് ഇല്ലേ എന്നാണ് ശ്രീജിത്തിന്റെ ചോദ്യം. അറിയില്ലെന്നു മറുപടി നൽകിയ റബേക്ക് എന്ത് എക്‌സ്‌ചേഞ്ച് ചെയ്യാനാണെന്ന് തിരിച്ചു ചോദിക്കുന്നു. നല്ല ഓഫർ കിട്ടുകയാണെങ്കിൽ നിന്നെ എക്‌സ്‌ചേഞ്ച് ചെയ്ത് എടുക്കാമെന്നു കരുതിയിട്ടാണ് എന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. സിഗ്‌നൽ വന്നെന്നും അതുകൊണ്ട് മറുപടി പറയുന്നില്ലെന്നും ക്രിസ്മസിന് അറക്കാൻ കൊടുക്കാനും റബേക്ക പറയുന്നതാണു വിഡിയോയിലുള്ളത്.

'ചതിച്ചതാ എന്നെ ചതിച്ചതാ' എന്ന അടിക്കുറിപ്പോടെയാണ് റബേക്ക വീഡിയോ പങ്കുവച്ചത്. ആരാധകരുടെയും സഹപ്രവർത്തകരുടെയും രസകരമായ കമന്റുകൾ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.