മേരിക്കയിൽ കറുത്ത വർഗ്ഗക്കാരും വെളുത്തവരും തമ്മിൽ വംശീയ വിദ്വേഷം പടരുന്നു. ഈ ക്രിസ്തുമസിന് വെള്ളക്കാരുടെ കമ്പനികളുടെ ഉൽപ്പന്നങ്ങളും കടകളും ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് ബ്ലാക് ലിവ് മാറ്റേഴ്‌സ് രംഗത്തെത്തി. ' ബ്ലാക്ക് ക്രിസ്മസി'നെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് വെള്ളക്കാരുടെ കമ്പനികളിൽ നിന്നുള്ള ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഈ ക്രിസ്തുമസിന് ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഗ്ലോബൽ നെറ്റ് വർക്ക്, ബ്ലാക്ക് ലെഡ് ബ്ലാക്ക് സെർവിങ് ഓർഗനൈസേഷനുകളെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റുമായാണ് കറുത്ത വർഗക്കാർ വംശീയ വിദ്വേഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. ഞങ്ങൾ ഒരു ബ്ലാക് ക്രിസ്തുമസ് സ്വപ്‌നം കാണുന്നു. അതിനർത്ഥം ബ്ലാക് ഫ്രൈഡേ മുതൽ ന്യൂ ഇയർ വരെ വെള്ളക്കാരുടെ കമ്പനികളുമായി സഹകരിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും blackxmas.org എന്ന വെബ്‌സൈറ്റിൽ പറയുന്നു. ബ്ലാക് ക്രിസ്തുമസുമായി എല്ലാ വരും സഹകരിക്കണമെന്നും ഇതിനായി മൂന്ന് വഴികളും നിർദേശിച്ചു. കറുത്തവരുടെ സാധനങ്ങൾ വാങ്ങണം, കറുത്തവർഗക്കാർക്കായി ബാങ്കുകൾ വരണം, കറുത്തവരെ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

കറുത്തവരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകളെ പ്രോത്സാഹിപ്പിക്കാനും വെള്ളക്കാരുടെ സ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കാനും നിർദേശിച്ചു. അതേസമയം നിരവധി പേർ ഇവരുടെ ആശയത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വംശീയ വിദ്വേഷമാണെന്നും ഇതിനെ പിന്തുണയ്ക്കില്ലെന്നും കറുത്ത വർഗ്ഗക്കാരടക്കം നിരവധി പേർ പ്രതികരിച്ചു. സോഷ്യൽ മീഡിയയിലും മറ്റും ഇതിനെതിരെ വൻ പ്രതിഷേധം ഉടലെടുത്തു. അതേസമയം ജോർജ് ഫ്‌ളോയിഡിന്റെ മരണ ശേഷം അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരും വെളുത്ത വർഗ്ഗക്കാരും തമ്മിലുള്ള വംശീയ വിദ്വേഷം വളർന്നു വരികയാണ്.