- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുഴലിക്കാറ്റ്: 4.86 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു
പാലാ: കഴിഞ്ഞ മെയ് 15ന് പാലാ നിയോജകമണ്ഡലത്തിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കർഷകർക്കു നഷ്ടപരിഹാരമായി 4,86,700 രൂപാ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ചുഴലിക്കാറ്റിൽ കൃഷി നാശം സംഭവിച്ച 61 കർഷകർക്കാണ് സർക്കാർ നഷ്ടപരിഹാരം അനുവദിച്ചത്. പാലാ മണ്ഡലത്തിലെ വിവിധ വില്ലേജുകളിൽ പ്രകൃതിക്ഷോഭത്തെത്തുടർന്നു വീടുകൾക്കു നാശ നഷ്ടം സംഭവിച്ച 72 പേർക്കു ധനസഹായ വിതരണം പൂർത്തിയായെന്നും 20 പേർക്കുള്ള ധനസഹായം ഉടൻ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായി മാണി സി കാപ്പൻ പറഞ്ഞു.
കർഷകർക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ മുൻകൈയെടുത്ത മാണി സി കാപ്പൻ എം എൽ എ യെ വിവിധ കർഷക സംഘടനകൾ അനുമോദിച്ചു.
Next Story