നെയ്യാറ്റിൻകര: കഞ്ചാവ് കൈമാറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് പേർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിൽ. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കോർപിയോ കാറിൽ നിന്നും 25കിലോ കഞ്ചാവ് പിടികൂടി.

നെയ്യാറ്റിൻകര പത്താംകല്ലിന് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വച്ചു കഞ്ചാവ് കൈമാറുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൽ ഇൻസ്‌പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരെത്ത തുടർന്നാണ് പരിശോധന നടത്തിയത്. നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപം മനോജ് കുമാർ എന്ന ആളുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

സ്‌കോർപിയോ കാറിലും ബൈക്കിലുമെത്തി കഞ്ചാവ് കൈമാറ്റം ചെയ്യാൻ ശ്രമിക്കുമ്പോൾ മഫ്തിയിലെത്തിയ എക്സൈസ് സംഘം പ്രതികളെ പിടികൂടാൻ ശ്രമിച്ചു. കഞ്ചാവ് കൊണ്ട് വന്ന ശിവകുമാർ (35) നെ പിടികൂടി എങ്കിലും സ്‌കോർപിയോ കാറിൽ ഉണ്ടായിരുന്നവർ എക്‌സൈസ് വാഹനങ്ങളെയും സ്വകാര്യ വാഹനങ്ങളേയും ഇടിച്ചു തകർത്തു രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

എക്സൈസ് സംഘം ഇരുപതിലേറെ കിലോമീറ്റർ പിന്തുടർന്ന് കാർ പിടികൂടിയത്. എക്സൈസ് സംഘം സഞ്ചരിച്ചിരുന്ന വാഹനമുൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിച്ച് കാർ നിർത്താതെ പോയത്. എക്സൈസ് സംഘം ബൈക്കിലും മറ്റ് വാഹനത്തിലുമായി പിന്തുടർന്നെങ്കിലും നെയ്യാർഡാമിന് സമീപത്ത് വച്ച് ലോറി റോഡിന് കുറുകെയിട്ടാണ് കാർ തടഞ്ഞ് പിടികൂടിയത്. മനോജ്,ശിവൻ എന്നിവരെയാണ് പിടികൂടിയത്.

തുടർന്ന് ഇവരെ ചോദ്യം ചെയ്തോടെ ആറാലുംമൂട്ടിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന 25 കിലോ കഞ്ചാവ് വീട്ടിൽ നിന്നും പിടികൂടി. കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് വാങ്ങുന്ന സംഘവും വിൽപ്പന നടത്തിയവരുമെത്തിയത്. കഞ്ചാവ് ആന്ധ്രായിൽ നിന്ന് എത്തിച്ചു പ്രതികളെ ഏൽപ്പിച്ചു കഞ്ചാവ് കച്ചവടത്തിന് ചുക്കാൻ പിടിക്കുന്ന നെയ്യാറ്റിൻകരയിലെ പ്രമുഖ ഗുണ്ടാ നേതാവിനെതിരെ അന്വേഷണം ആരംഭിച്ചു.

എക്സൈസ് എൻഫോഴ്സ്മെന്റ് സിഐ.മരായ അനികുമാർ,ജി.കൃഷ്ണകുമാർ,നെയ്യാറ്റിൻകര എക്സൈസ് സിഐ.ഷാജഹാൻ,എക്സൈസ് ഇൻസ്പെക്ടർമരായ റ്റി.ആർ.മുകേഷ്,കെ.വി.വിനോദ്,എസ്.മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.കൂടുതൽ പ്രതികളെ ഉടൻ വലയിലാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.