- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂർ: പത്ത് കുട്ടികൾ മരിച്ച പെരുമണ്ണ് വാഹനാപകടത്തിന്റെ പതിമൂന്നാം വാർഷിക ദുരന്ത ദിനം ശനിയാഴ്ച .ദുഃഖ സ്മരണകളോടെ ആചരിക്കും. പെരുമണ്ണ് നാരായണ വിലാസം എൽ.പി.സ്‌ക്കൂൾ കുട്ടികളാണ് അപകടത്തിൽ മരിച്ചത്. സ്‌ക്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ നിയന്ത്രണം വിട്ടജീപ്പ് കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
2008 ഡിസംബർ നാലിലെ ആ സായാഹ്നം ഇന്ന് പെരുമണ്ണ് നിവാസികൾക്കും സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കും നടുക്കുന്ന ഓർമയാണ്. സോന, വൈഷ്ണവ് , കാവ്യ, സാന്ദ്ര, മിഥുന , നന്ദന, സഞ്ജന, അനുശ്രീ, അഖിന, റംഷാന എന്നീ കുട്ടികളാണ് വിടരും മുൻപേ കൊഴിഞ്ഞു പോയ പുഷ്പങ്ങൾ.
പെരുമണ്ണിലെ പരേതനായ കൃഷ്ണവാര്യർ ദാനമായി നൽകിയ ഭൂമിയിൽ പടുത്തുയർത്തിയ സ്മാരകത്തിൽ വിവിധ സംഘടനകളുടെ നേതൃത്ത്വത്തിൽ ശനിയാഴ്ച പുഷ്പാർച്ചനയും അനുസ്മരണചടങ്ങും നടക്കും.
പെരുമണ്ണ് എൽ.പി.സ്‌ക്കൂളിൽ പ്രത്യേകം അനുസ്മരണയോഗവും എൻഡോവ്‌മെന്റ് വിതരണവും നടത്തും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്