തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂർ ഉപവാസം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീൻ കുര്യാക്കോസ്. ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഉപവാസം ആരംഭിക്കുക.

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം' എന്ന ആവശ്യം മുൻനിർത്തി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് സുരക്ഷ ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ഉപവാസം. ചെറുതോണിയിൽ നടത്തുന്ന ഉപവാസം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും . സമാപനസമ്മേളന ഉദ്ഘാടനം തൊടുപുഴ എംഎൽഎ പി ജെ ജോസഫ് നിർവഹിക്കും.