പാലാ: വിദ്യാഭ്യാസ രംഗത്ത് തലമുറ കൈമാറ്റത്തിന്റെ കാലഘട്ടമാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കണ്ണൂർ സർവ്വകലാശാല രജിസ്ട്രാറായി സ്ഥാനമേറ്റ പാലാ സ്വദേശി ഡോ ജോബി കെ ജോസിനു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നൽകിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വിദ്യാഭ്യാസ രംഗം പുരോഗതിയിലേക്ക് വളരുകയാണ്. ഇതിനനുസൃതമായ സാഹചര്യം ഒരുക്കാൻ പുതിയ തലമുറയിലെ ഗുരുക്കന്മാർക്കു നിർണ്ണായക പങ്കു വഹിക്കുവാൻ കഴിയുമെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

ഫൗണ്ടേഷന്റെ ഉപഹാരം ഡോ ജോബി കെ ജോസിനു ബിഷപ്പ് സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസ് പാറേക്കാട്ട്, സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ കെ കെ ജോസ്, ബാബു മുകാല, ബിൻസ് തോമസ്, കിരൺ ജോസ്, അവിനാശ് വലിയമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. പാലാ സെന്റ് തോമസ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൂടിയാണ് ഡോ ജോബി കെ ജോസ്