കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പാലാ ബിഷപ്പ് ഹൗസിൽവച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സൗഹൃദസന്ദർശനമാണ് നടന്നതെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.