ന്തോനേഷ്യയിലെ ഏറ്റവും വലയ അഗ്നിപർവ്വതമായ മൗണ്ട് സിമരു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. 11 ഗ്രാമങ്ങൾ മുഴുവനും മൂടിപ്പോയ അപകടത്തിൽ 57 പേർക്ക് പരിക്കേറ്റു. അഗ്നിപർവ്വതം പൊട്ടുന്നത് കണ്ട് ജനങ്ങൾ ജീവനും കൊണ്ട് ഓടിയതാണ് വൻ അപകടം ഒഴിവായത്. കാണാതായഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ആയിരക്കണക്കിന് ആളുകളാണ് അഗ്നി പർവ്വത സ്‌ഫോടനത്തെ തുടർന്ന് നാടുവിട്ട് പോയത്. നൂറു കണക്കിന് കുടുംബങ്ങളെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 11ഓളം ഗ്രാമങ്ങളെ അഗ്നിപർവ്വത ചാരം മൂടി. വീടുകളും വാഹനങ്ങളുമെല്ലാം ചാരക്കൂമ്പാരത്തിന് അടിയിലാണ്. ജാവയിൽ സ്ഥിതി ചെയ്യുന്ന സിമരു അഗ്നിപർവ്വതം ഈ മാസം ഇത് രണ്ടാം തവണയാണ് പൊട്ടിയൊലിക്കുന്നത്. കുടിയൊഴിക്കപ്പെട്ട 900 പേർ പള്ളികളിലും സ്‌കൂളുകളിലും വില്ലേജ് ഹാളുകളിലും അഭയം തേടി. തീപ്പൊള്ളലേറ്റ 56 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. കാണാതായ ഒമ്പത് പേർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്.

പുകയും ലാവയും 6.8 മൈൽ ദൂരെ വരെ ഒഴുകി എത്തി. ഇപ്പോഴും ലാവ ഉരുകി ഒലിച്ചു കൊണ്ടിരിക്കുകയാണ്. കുടുങ്ങി കിടന്ന പത്ത് പേരെ രക്ഷാപ്രവർത്തകരെത്തി പുറത്തെടുത്തു. മൃതദേഹങ്ങൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അഗ്നി പർവ്വതത്തിൽ നിന്നും ചൂടേറിയ ചാര ഉയർന്ന് പൊങ്ങുന്നതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.