ന്യൂഡൽഹി: പാർലമെന്റ് സമ്മേളത്തിനിടെ മദ്യക്കുപ്പിയും ഗ്ലാസും ഉയർത്തി ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി  പ്രവേഷ് സാഹിബ് സിങ് വർമ. ഡൽഹി സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ചാണ് പ്രവേഷ് മദ്യക്കുപ്പിയുമായി സഭയിൽ എത്തിയത് എന്നാണ് റിപ്പോർട്ട്.

കോവിഡ് 19 മൂലം 25,000 പേർ മരിച്ച സ്ഥലമാണ് ഡൽഹി, കേന്ദ്രഭരണപ്രദേശത്ത് മദ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നു ഡൽഹി സർക്കാർ എന്ന് പ്രവേഷ് കുറ്റപ്പെടുത്തി.

 

824 പുതിയ മദ്യശാലകളാണ് ഇന്ന് തുറന്നത്. ജനവാസ മേഖലകളിലും കോളനികളിലും ഗ്രാമങ്ങളിലുമെല്ലാം പുതിയ മദ്യശാലകൾ തുടങ്ങി. പുലർച്ചെ 3 മണി വരെ മദ്യശാല തുറന്നിരിക്കുന്നു, സ്ത്രീകൾക്ക് 3 വരെ മദ്യപിച്ചാൽ കിഴിവ് നൽകുന്നു. മദ്യം കഴിക്കാനുള്ള പ്രായപരിധി 25ൽ നിന്ന് 21 ആക്കി കുറച്ചു. പ്രവേഷ് ആരോപിക്കുന്നു.

പരമാവധി വരുമാനം ഉണ്ടാക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇത് ചെയ്യുന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ പഞ്ചാബിൽ പോയ അദ്ദേഹം മദ്യസംസ്‌കാരം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു എന്നാൽ ഡൽഹിയിൽ മദ്യ ഉപഭോഗം വർധിപ്പിക്കുന്നു പ്രവേഷ് സാഹിബ് സിങ് എംപി കുറ്റപ്പെടുത്തി.