കണ്ണൂർ: പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ആരെങ്കിലും കൊടിയുയർത്താൻ ശ്രമിച്ചാൽ തടയുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കീഴാറ്റൂർ മാന്ധംകുണ്ടിൽ കഴിഞ്ഞ ദിവസം നടന്ന പാർട്ടി വിശദീകരണ പൊതുയോഗത്തിനിടെ സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സി.പി. ഐയ്ക്കെതിരെയുള്ള വിമർശനം ശരിവെച്ചു കൊണ്ടും  സി.പി. ഐ കൊടിമരം മാറ്റിയതിനെയുമാണ് എം.വി ജയരാജൻ ന്യായീകരിച്ചു രംഗത്തു വന്നത്.

കണ്ണൂർ സി.പി. എം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈവിഷയത്തിൽ പാർട്ടി നിലപാട് അദ്ദേഹം വീണ്ടും അടിവരയിട്ടു പറഞ്ഞു. തളിപ്പറമ്പിലുണ്ടായതു ഒരു പ്രാദേശിക സംഘടനാപ്രശ്നമാണ് അങ്ങനെയുള്ളതുകൊണ്ടാണ് പാർട്ടി അനുശാസിക്ക അച്ചടക്കമാനദണ്ഡമനുസരിച്ചു നടപടിയെടുത്തത്്. അതിനു മേലെ വിശദമായി അന്വേഷിച്ചു നടപടിയെടുത്തു. ഇങ്ങനെ നടപടിയെടുത്ത ഒരാളെ സ്വീകരിക്കുകയെന്നത് ഇടതുപക്ഷ കമ്യൂണിസ്റ്റു പാർട്ടിക്ക് യോജിച്ചതല്ല.

പാർട്ടി സംഘടനാനടപടിയെടുത്തത്. അഴിമതികാട്ടിയവരെ സ്വീകരിക്കുന്ന ഒരു പാർട്ടിയുടെ അവർക്ക് കൂടുതൽ നടപടിയെടുക്കുന്നയെത്തെ സ്വീകരിക്കുക,അഴിമതി കാട്ടിയവരെ അതിനു പേരിൽ സംഘടനാ നടപടികളെടുത്തവരെ സ്വീകരിക്കുകയെന്നതാണ് സംഘടനാ ധാരണ. സി.പി. എമ്മിന്റെ സ്ഥലത്ത് മറ്റൊരു കൊടിമരമോ സ്ഥാപിക്കാൻ അനുവദിക്കില്ല. ഇതിനു തൊട്ടടുത്താണ് ഡി.സി.സി ഓഫിസ്. മാർട്ടിൻ ജോർജാണ് ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് അവരുടെ കൊടിവന്നു ഇവിടെ അഴീക്കോടൻ മന്ദിരത്തിൽ വന്നു യർത്തുമോ അല്ലെങ്കിൽ ഞങ്ങളുടെ കൊടി അവിടെ കൊണ്ടുപോയി ഉയർത്തിക്കാൻ സമ്മതിക്കുമോ കണ്ണൂർ നഗരത്തിൽ തന്നെയാണ് സി.പി. ഐയുടെ ഓഫിസ്. അവിടെയാരെങ്കിലും കൊടിയുയർത്താൻ അവർ സമ്മതിക്കുമോ,മാന്ധം കുണ്ടിൽ സി.പി. ഐ യുയർത്തിയ കൊടി മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും ഇത്തരത്തിൽപാർട്ടി കേന്ദ്രങ്ങളിൽ കൊടിയുയയർത്താൻ ആരേയും അനുവദിക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.സംഘടനാപ്രശ്നങ്ങളിൽ ഇരുപാർട്ടികളുമായി ചർച്ച തുടരുമെന്ന് എം.വി ജയരാജൻ വ്യക്തമാക്കി.

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തിയ്യതികളിലായി എരിപുരത്ത് നടക്കും.കഴിഞ്ഞ നാലു വർഷത്തെ പാർട്ടി പ്രവർത്തനങ്ങളെ കുറിച്ച് വിമർശന- സ്വയം വിമർശനാത്മകമായ പരിരോധനയാണ് ജില്ലാ സമ്മേളനത്തിൽ നടക്കുക. നേട്ടങ്ങൾ നിലനിർത്തി മുന്നേറാനും കോട്ടങ്ങൾ കണ്ടെത്തി പരിഹരിക്കാനും സമ്മേളനം മുൻ കൈ എടുക്കും കഴിഞ്ഞ നാലുവർഷത്തിനിടെ ജില്ലയിൽ 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ചുകളും വർധിച്ചു ഇക്കാലയളവിൽ 6047 പാർട്ടി അംഗങ്ങളും വർധിച്ചതായി എം വി ജയരാജൻ അവകാശപ്പെട്ടു. 296 അനുഭാവി ഗ്രൂപ്പുകളും വർധിച്ചു. സമ്മേളനത്തിൽ 250 പ്രതിനിധികളും 53ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. ഡിസംബർ 10ന് രാവിലെ 9.30ന് പതാക ഉയർത്തും.' 10 മണിക്ക് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യ മന്ത്രിയുമായ പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം വി ഗോവിന്ദൻ, കെ കെ ശൈലജ ടീച്ചർ, ആനത്തലവട്ടം ആനന്ദൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും എം.വി ജയരാജൻ അറിയിച്ചു.