- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി; ജയിലിൽ കിടക്കെ പൊലീസിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മുങ്ങി: വ്യോമസേനാ മുൻ ജീവനക്കാരൻ 11 വർഷത്തിനു ശേഷം പിടിയിൽ
ബെംഗളൂരു: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും മുങ്ങിയ വ്യോമസേനാ മുൻ ജീവനക്കാരൻ 11 വർഷത്തിനു ശേഷം പിടിയിൽ. ഹരിയാന സ്വദേശി ധരം സിങ് യാദവിനെ (53) ആണ് അസമിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു വിവാഹം കഴിക്കാനാണ് ഇയാൾ ഭാര്യയേയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ പൊലീസിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞാണ് ഇയാൾ രക്ഷപ്പെട്ടത്. തുടർന്ന് പൊലീസ് ഇയാൾക്ക് വേണ്ടി നാടടച്ച് അന്വേഷണം നടത്തുക ആയിരുന്നു.
2008 ഒക്ടോബറിൽ നടന്ന സംഭവത്തിൽ ധരം സിങ് യാദവിന്റെ ഭാര്യ അനു യാദവ് (35), മക്കളായ കീർത്തി (14), ശുഭം (8) എന്നിവർ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം അന്വേഷിച്ച പൊലീസ് ഒടുവിൽ ധരംസിങിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇയാൾ വൃക്ക സംബന്ധമായ അസുഖമുണ്ടെന്ന് അധികൃതരെ വിശ്വസിപ്പിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ, ജയിലിലെ അടുക്കളയിൽ നിന്നു സംഘടിപ്പിച്ച മുളകുപൊടി പൊലീസിന്റെ കണ്ണിൽ വിതറിയാണ് രക്ഷപ്പെട്ടത്.
ഹരിയാനയിലേക്കു കടന്ന ധരംസിങ് അവിടെ വ്യാജ ലൈസൻസ് ഉപയോഗിച്ച് മദ്യവിൽപനശാല നടത്തുകയായിരുന്നു. ഇതിനിടെ 2012ൽ വേറെ വിവാഹം കഴിക്കുകയും അസമിലേക്കു താമസം മാറ്റുകയും ചെയ്തു.