- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പൊലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം.
എസ്‌പി റാങ്കിന് മുകളിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് യോഗം.
പൊലീസിന്റെ പ്രതിഛായ നഷ്ടമാകുന്ന നിരവധി സംഭവവികാസങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് യോഗം. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പല കർശന നിർദ്ദേശങ്ങളും യോഗത്തിൽ നൽകാനാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ
Next Story