- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ബയോടെക് ചെയർമാൻ ശബരിമലയിൽ ദർശനം നടത്തി; അന്നദാനത്തിന് ഒരുകോടി രൂപ സമർപ്പിച്ചു
ശബരിമല: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും എം.ഡി.യുമായ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയിൽ ദർശനം നടത്തി. ശബരിമലയിലെ അന്നദാനത്തിന് ഒരു കോടി രൂപ അദ്ദേഹം സംഭാവന നൽകി.
ശബരിമലയിലെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും എന്ത് സഹായം ചെയ്യാനും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിരോധവാക്സിനായ കോവാക്സിൻ നിർമ്മിക്കുന്ന ഭാരത് ബയോടെക് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ്.
ഡോ. കൃഷ്ണ എല്ലയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. എക്സിക്യൂട്ടിവ് ഓഫീസർ വി. കൃഷ്ണകുമാര വാരിയർക്ക് ഓൺലൈൻ ട്രാൻസ്ഫർ വഴിയാണ് തുക കൈമാറിയത്.
ചൊവ്വാഴ്ച രാവിലെ 11.30-ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോ-ഓർഡിനേറ്റർ കെ. റെജികുമാറിനൊപ്പമാണ് ഇരുവരും സന്നിധാനത്തെത്തിയത്. ദർശനത്തിനുശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവരെ സന്ദർശിച്ച് പ്രസാദം വാങ്ങി. ഉച്ചയ്ക്ക് ഹെലികോപ്റ്ററിൽ ഇരുവരും ഗുരുവായൂർക്ക് പോയി.
മറുനാടന് മലയാളി ബ്യൂറോ