- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാല് വയസ്സിൽ താഴെയുള്ളവർക്ക് ഇനി ജീവിതത്തിൽ പുകവലിക്കാൻ ആകില്ല; പതിനഞ്ച് വർഷം കൊണ്ട് പുകവലി പൂർണ്ണമായും നിയമവിരുദ്ധമാകും; നിരോധനം ലംഘിച്ചാൽ കനത്ത പിഴ; പുകവലിയെ പടിക്ക് പുറത്ത് നിർത്താൻ വ്യത്യസ്ത വഴികളുമായി ന്യുസിലാൻഡ്
പുകവലിയോട് ന്യുസിലാൻഡ് പറയുന്നു, കടക്ക് പുറത്ത്. 2025 ആകുമ്പോഴേക്കും രാജ്യത്തെ സമ്പൂർണ്ണ പുകവലിമുക്ത രാജ്യമാക്കുന്നതിന്റെ ഭാഗമായി 14 വയസ്സിൽ താഴെയുള്ളവർക്ക് ഒരിക്കലും സിഗരറ്റ് വാങ്ങാൻ അനുവാദമില്ലാതാക്കുന്ന നിയമം കൊണ്ടുവരികയാണ് സർക്കാർ. ഓരോ വർഷവും ഈ പ്രായപരിധി ഉയർത്തിക്കൊണ്ടുവരാനാണ് പ്രധാനമന്ത്രി ജസിന്ത ആഡേണിന്റെ കീഴിലുള്ള മന്ത്രിസഭയുടെ തീരുമാനം. അങ്ങനെ രാജ്യത്തെ മൊത്തം ജനങ്ങൾക്കും പുകവലി അനുവദനീയമല്ലാതെയാക്കും.
കുട്ടികൾ പുകവലി തുടങ്ങില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് പുകയില ഉദ്പന്നങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമായി മാറ്റുമെന്ന് സഹ ആരോഗ്യമന്ത്രി ആയെഷ വെറാൾ പറഞ്ഞു. അടുത്തയിടെ ആസ്ട്രേലിയയിൽ നടന്ന ഒരു അഭിപ്രായ സർവ്വേയിൽ കടകളിലെ സിഗരറ്റ് വില്പന പൂർണ്ണമായും നിരോധിക്കണമെന്നായിരുന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഇതിനു പുറകെയാണ് ഇപ്പോ ന്യുസിലാൻഡിന്റെ നീക്കം.
പുതിയ നിയമം അനുസരിച്ച് നിക്കോട്ടിൻ കുറഞ്ഞ അളവിലുള്ള മൊരിച്ച പുകയില ഉദ്പന്നങ്ങൾ മാത്രമായിരിക്കും രാജ്യത്ത് വിൽക്കാൻ അനുവാദമുണ്ടായിരിക്കുക. അതേസമയം, വില്പനക്കാർക്ക് പുകയില ഉദ്പന്നങ്ങളിൽ നിന്നും മാറി മറ്റു ഉദ്പന്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള സമയം നൽകുന്നതിനായി ഈ നിയമം ഉടനെ നടപ്പിലാക്കില്ല. എന്നും ആരോഗ്യ സഹമന്ത്രി പറഞ്ഞു.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ, രാജ്യത്താകമാനം 500 കടകൾക്ക് മാത്രമായിരിക്കും സിഗരറ്റ് വിൽക്കുവാനുള്ള ലൈസൻസ് നൽകുക. ആൽക്കഹോൾ വിൽക്കുവാനായി ലൈസൻസിന് അപേക്ഷിക്കുന്നതുപോലെ ഇതിനുള്ള ലൈസൻസിനും പ്രത്യേകം അപേക്ഷ നൽകേണ്ടതായി വരും. സമ്പൂർണ്ണ പുകവലി മുക്തം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള 15 വർഷത്തെ കർമ്മപരിപാടിയുടെ ഭാഗമായി 2025 ആകുമ്പോഴേക്കും ന്യുസിലൻഡൈലെ പുകവലിക്കാരുടെ എണ്ണം അഞ്ച് ശതമാനമായി ചുരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതുപോലെ, ഈ പദ്ധതിയുടെ ഭാഗമായി 2011 മുതൽ 2020 വരെയുള്ള പത്ത് വർഷക്കാലയളവിൽ എല്ലാവർഷവും സിഗരറ്റിന്റെ വിലയിൽ 10 ശതമാനം വർദ്ധനവ് വരുത്തിയിരുന്നു. ഇതിന്റെ ഫലമായി സിഗരറ്റ് കരിഞ്ചന്ത രൂപപ്പെറ്റുകയും സിഗരറ്റ് വിൽക്കുന്ന കടകളുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘങ്ങൾ ഉയർന്നു വരുന്നതിനും കാരണമായിരുന്നു.
എന്നാൽ, കെവലം വിലവർദ്ധനവ് കൊണ്ടുമാത്രം സിഗരറ്റു വലി നിർത്താനാകില്ലെന്ന് ഒരു പഠനത്തിൽ വ്യക്തമായിരുന്നു. അതിനെ തുടർന്നാണ് പുതിയ നടപടികൾക്ക് സർക്കാർ മുതിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ