- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കനാട്ടെ സംഘത്തിന് ലഹരിമരുന്ന് കൈമാറിയത് ചെന്നൈ സ്വദേശി;നിർണ്ണായകമായത് അറസ്റ്റിലായവരുടെ ഫോൺ പരിശോധന; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്
കൊച്ചി: കാക്കനാട് ലഹരി മരുന്നു കേസിൽ ലഹരി മരുന്നായ മെറ്റാഫിറ്റമിൻ പ്രതികൾക്കു കൈമാറിയ ചെന്നൈ സ്വദേശിക്കായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ചെന്നൈയിൽ എത്തിയിരുന്നെങ്കിലും ഇയാൾ ഒളിവിലാണ്.
കേസിൽ അറസ്റ്റിലായവരുടെ ഫോണിലേക്ക് ഇയാളുടെ കോളുകൾ വന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഫവാസിനെ കഴിഞ്ഞാഴ്ച ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിലാണ് ചെന്നൈ സ്വദേശിയാണ് ലഹരിമരുന്ന് കൈമാറിയതെന്ന് ഇയാൾ അന്വേഷണ സംഘത്തെ അറിയിച്ചത്.
കാക്കനാട് ലഹരി മരുന്ന് കേസിൽ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. 1.085 കിലോ മെറ്റാഫിറ്റമിൻ പിടികൂടിയതാണ് ഈ കേസ്. മുഹമ്മദ് ഫവാസ്, ത്വയ്ബ ഒലാദ്, ശ്രീമോൻ, ഷബ്ന മനോജ്, ദീപേഷ്, അജ്മൽ റസാഖ് എന്നിവരാണ് പ്രതികൾ. സംഘത്തിനു സാമ്പത്തിക സഹായമൊരുക്കിയ ആളാണ് ദീപേഷ്. മുഹമ്മദ് ഫവാസ്, ശ്രീമോൻ, ത്വയ്ബ, ഷബ്ന എന്നിവരാണ് വിവിധയിടങ്ങളിലായി ലഹരിമരുന്ന് ഇടപാടുകൾ നടത്തിയത്.