- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ജി. ഡോക്ടർമാരുടെ സമരം: ജൂനിയർ റസിഡന്റുമാരെ നിയമിക്കാൻ ഉത്തരവിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇതോടെ സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാരുടെ പ്രധാന ആവശ്യത്തിൽ ഉത്തരവായി. 373 ജൂനിയർ നോൺ അക്കാദമിക്ക് റെസിഡന്റുമാരെ നിയമിക്കാനാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പ്രധാന ആവശ്യത്തിൽ തീരുമാനമായതിനാൽ പി.ജി ഡോക്ടർമാർ സമരം പിൻവലിച്ചേക്കും.
സമരം ശക്തമാക്കി വെള്ളിയാഴ്ച മുതൽ അത്യാഹിത വിഭാഗം ഡ്യൂട്ടി ഉൾപ്പടെ ബഹിഷ്‌കരിക്കാനിരിക്കെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കാനുള്ള ഉത്തരവാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story