ചെന്നൈ: സംവിധായകൻ എം.ത്യാഗരാജൻ എവി എം സ്റ്റുഡിയോയുടെ പുറത്ത് മരിച്ച നിലിൽ കണ്ടെത്തി. 30 വർഷം മുൻപ് തന്റെ ഹിറ്റ് ചിത്രം നിർമ്മിച്ച എവി എം സ്റ്റുഡിയോയുടെ പുറത്ത് ത്യാഗരാജനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് തമിഴ് സിനിിമാ ലോകം കേട്ടത്. വിജയകാന്ത് നായകനായ സൂപ്പർഹിറ്റ് ചലച്ചിത്രം മാനഗര കാവൽ (1991) എവി എം സ്റ്റുഡിയോയുടെ 150-ാം ചിത്രമായിരുന്നു. ഈ സിനിമ തമിഴ്‌നാട്ടിൽ വൻ വിജയമായിരുന്നു. പ്രഭു നായകനായ വെട്രിമേൽ വെട്രി എന്ന ചിത്രവും ത്യാഗരാജൻ സംവിധാനം ചെയ്‌തെങ്കിലും വലിയ വിജയമായില്ല.

സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ വർഷങ്ങളായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. സർക്കാർ കന്റീനായ 'അമ്മ ഉണവക'ത്തിൽ നിന്നു കുറഞ്ഞനിരക്കിൽ ഭക്ഷണം വാങ്ങിക്കഴിച്ചാണു ജീവിച്ചിരുന്നത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു ജീവിതം. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ത്യാഗരാജൻ വിവിധ സിനിമകളുടെ ഭാഗമായി പ്രവർത്തിച്ച ശേഷമാണു സ്വതന്ത്രസംവിധായകനായത്.