- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ അയച്ചു നൽകി; യുവാവിനെ കൊണ്ട് വീഡിയോയിലൂടെ മാപ്പു പറയിച്ച് യുവതി
സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു നൽകി അവരെ ബുദ്ധിമുട്ടിലാക്കുന്ന മനോരോഗികൾ നിരവധിയുണ്ട്. അത്തരക്കാർക്ക് ശക്തമായ താക്കീതു നൽകുകയാണ് ഒരു പെൺകുട്ടി. തനിക്ക് അശ്ലീല വീഡിയോ അയച്ചു നൽകിയ യുവാവിനെക്കൊണ്ട് വീഡിയോയിലൂടെ മാപ്പു പറയിച്ചിരിക്കുകയാണ ഇവർ. കണ്ടന്റ് ക്രിയേറ്ററായ ആഞ്ചൽ അഗർവാളാണ് അശ്ലീല വിഡിയോ ആയച്ച യുവാവിനെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയത്.
ഒരു യുവാവ് സ്വയംഭോഗം ചെയ്യുന്നതിന്റെ വിഡിയോ ആഞ്ചലിന് അയച്ചു നൽകി. സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ അടക്കം ആഞ്ചൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഒരു ഫോളോവർ ഇത് സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സൈബർ സെൽ അധികൃതർ ആഞ്ചലുമായി ബന്ധപ്പെട്ടു. ഉടൻ ഇയാൾ മാപ്പ് അപേക്ഷയുമായി എത്തി. എന്നാൽ ഇയാൾ വിഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് ആഞ്ചൽ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ മാസ്‌ക് ധരിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു എന്നും ആഞ്ചൽ പറഞ്ഞു.
A short story-
- Aanchal Agrawal (@awwwnchal) December 7, 2021
Guy sent a masturbating video.
I got angry and put it on my IG.
A follower sent it to Indian Cyber Cell.
They messaged. He immediately apologised to them, they forwarded to me.
I asked them for a video apology. Guy wore a mask for it, but the message is delivered. pic.twitter.com/aMiLWdsyq0
സൈബർ സെൽ അധികൃതർ യുവാവുമായി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടും ആഞ്ചൽ പങ്കുവച്ചു. ആഞ്ചലിനോട് ക്ഷമചോദിച്ച് കത്തെഴുതണമെന്നാണ് സൈബർ സെൽ യുവാവിനോട് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും സൈബർ സെൽ അധികൃതർ താക്കീതു നൽകി. എന്നാൽ വീഡിയോ അയച്ച യുവാവ് വീഡിയോയിലൂടെ തന്നെ മാപ്പ് അപേക്ഷിക്കണമെന്ന് ആഞ്ചൽ നിർബന്ധം പിടിച്ചു.
താൻ ചെയ്തത് തെറ്റാണെന്നും ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും യുവാവ് പ്രതികരിക്കുന്നുണ്ട്. എന്നാൽ അയാൾ തന്നോട് വിഡിയോയിലൂടെ മാപ്പപേക്ഷ നടത്തണമെന്ന് ആഞ്ചൽ ആവശ്യപ്പെട്ടു. ഓഡിയോയിലൂടെ അയാൾ മാപ്പു പറയുമെന്ന് സൈബർസെൽ അധികൃതർ അറിയിച്ചപ്പോൾ വിഡിയോയിലൂടെ മാപ്പു പറയണമെന്നാണ് ആഞ്ചൽ ആവശ്യപ്പെട്ടത്. തുടർന്നാണ് യുവാവ് മാസ്‌ക് ധരിച്ചെങ്കിലും മാപ്പു പറയാൻ തയാറായത്. നിരവധി പേരാണ് ആഞ്ചലിന്റെ പ്രവർത്തിയെ പ്രകീർത്തിച്ചത്. എല്ലാ സ്ത്രീകളും ഇത്തരത്തിൽ പ്രതികരിക്കാൻ തയാറാകണമെന്നും പലരും ആവശ്യപ്പെട്ടു.