- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദൂരതയിലെ നക്ഷത്രത്തിൽ കണ്ടെത്തിയത് ഇന്നുവരെ ദർശിക്കാത്തത്ര ഭീകരമായ സൗരജ്വാല; സൂര്യനിലും സമാനമായ പ്രതിഭാസമുണ്ടാകുമെന്ന് ആശങ്ക; ലോകത്തിലെ ഏറ്റവും തണുപ്പേറിയ ഗ്രാമത്തെ ചുട്ടെരിച്ച് അഗ്നിനാളങ്ങൾ ഉയരുന്നു; കാലാവസ്ഥയെ തിരുത്തിയെഴുതിയ മനുഷ്യനോട് പ്രകൃതി ഏറ്റുമുട്ടുമ്പോൾ
കാലാവസ്ഥാ വ്യതിയാനം തീർച്ചയായും ആശങ്കയർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. മനുഷ്യൻ നശിപ്പിച്ച പ്രകൃതിയുടെ പ്രതികാരമായി അതിനെ കാണാമെങ്കിലും പ്രകൃതിയുടെ വികൃതികൾ ഭൂമിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ് ഏറെ കൗതുകകരമായ കാര്യം. സൗരയൂഥത്തിനപ്പുറത്തേക്കും വ്യാപിക്കുകയാണ് പ്രകൃതിയുടെ രോഷം എന്നതിന്റെ തെളിവായാണ് വിദൂരത്തുള്ള ഒരു നക്ഷത്രത്തിൽ ഉണ്ടായ സൗരജ്വാലയെ പ്രകൃതിസ്നേഹികൾ വിലയിരുത്തുന്നത്.
സൂര്യനുൾപ്പടെയുള്ള നക്ഷത്രങ്ങളുടേ അന്തരീക്ഷത്തിൽ ഇടക്കിടയ്ക്ക് ശക്തമായ വിസ്ഫോടനങ്ങൾ ഉണ്ടാകാറുണ്ട്. അതിന്റെ ഫലമായി അമിതമായ അളവിൽ ഊർജ്ജ പ്രവാഹവും ഉണ്ടാകും. ഇതിനെയാണ് സൗരജ്വാല എന്ന് വിളിക്കുന്നത്. നക്ഷത്രങ്ങളുടേ അന്തരീക്ഷത്തിലും അതുപോലെ കൊറോണയിലും ഉള്ള പ്ലാസ്മയുടെ താപനില ദശലക്ഷക്കണക്കിന് കെൽവിനുകളോളം ഉയരുകയും അതിനെ തുടർന്ന് ഇലക്ട്രോണുകളും പ്രോട്ടോണുകളും അയൂണുകളുമൊക്കെ പ്രകാശതുല്യമായ വേഗതയിൽ ശക്തിയായി പ്രവഹിക്കുന്നതുമാണ് ഈ പ്രതിഭാസം.
സൂര്യനിൽ സൗരജ്വാലയുണ്ടാകുമ്പോൾ പ്രസരിപ്പിക്കപ്പെടുന്ന എക്സ് റേ, അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയുടെ ഏറ്റവും മുകളീലുള്ള അന്തരീക്ഷ പാളിയായ അയോണോസ്ഫിയറിനെ ബാധിക്കുകയും അത് ദീർഘദൂര റേഡിയോ തരംഗങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ, ഭൂമിയിൽ നിന്നും ഏറെ ദൂരെയുള്ള ഒരു നക്ഷത്രത്തിൽ ഉണ്ടായിരിക്കുന്ന സൗരജ്വാല, ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അത്ര വലിയതാണെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞർ പറയുന്നത്.
ഇതിനെ തുടർന്ന് സമാനമായ ഒരു ഫിസ്ഫോടനം സൂര്യനിലും ഉണ്ടാകാമെന്ന ആശങ്കയുയർന്നിട്ടുണ്ട്. അത്തരത്തിൽ ഒരു വലിയ സൗരജ്വാല സൂര്യനിൽ ഉണ്ടായാൽ അത് ജി പി എസ് സിഗ്‌നലുകളെ ബാധിക്കും എന്നുമാത്രമല്ല, പവർഗ്രിഡുകൾ അടച്ചിടേണ്ടതായും വരും. അത്തരത്തിൽ ഒരു സൗരജ്വാല സംഭാവ്യമാണെന്ന് പറയുമ്പോഴും ആയിരക്കണക്കിന് വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന തരത്തിലുള്ള വിരളമായ പ്രതിഭാസമാണതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിൽ നിന്നും 111 പ്രകാശവർഷം ദൂരെയുള്ള ഇ കെ ഡ്രാകോണിസ് എന്ന നക്ഷത്രത്തിലാണ് ഇപ്പോൾ ഇത്ര ഭീകരമായ സൗരജ്വാല ഉണ്ടായിരിക്കുന്നത്. ഇത് താരതമ്യേന പ്രായം കുറഞ്ഞ നക്ഷത്രമാണ്. 100 മില്യൺ വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഈ നക്ഷത്രം ആവിർഭവിച്ചത്. സൂര്യന്റെ പഴക്കം 4.6 ബില്യൺ വർഷങ്ങളാണെന്നത് ഓർക്കണം. 2020 ഏപ്രിലിലായിരുന്നു ശാസ്ത്രജ്ഞർ നക്ഷത്രത്തിന്റെഅന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് കിലോ പിണ്ഡമുള്ള, അതി താപമുള്ള പ്ലാസ്മ ദർശിച്ചത്.
ഘോരമായ വിസ്ഫോടനത്തിനു 30 മിനിറ്റിനു ശേഷം വൻ ജ്വാല നക്ഷത്രത്തിൽ നിന്നും തെറിക്കുകയായിരുന്നു. കൊറോണൽ പിണ്ഡത്തിന്റെ ബഹിർഗമനമായിരുന്നു അതെന്ന് ശസ്ത്രജ്ഞർ പറയുന്നു. ഇതിന്റെ ആദ്യ ഘട്ടത്തിന്റെ ചിത്രം പകർത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. സൗരവാതം എന്നറിയിപ്പേടുന്ന ഇത്തരത്തിലുള്ള കൊറോണൽ പിണ്ഡത്തിന്റെ നിർഗമനം സൂര്യനിലും ഇടക്കിടെ ഉണ്ടാകാറുണ്ട്. എന്നാൽ, അവയൊന്നും ഇത്ര ഭീകരമല്ല എന്നു മാത്രം.
ചരിത്രത്തിൽ ഏറ്റവും വലിയ സൗരജ്വാലകണ്ട് വിസ്മയിച്ച ലോകത്തിനു മുൻപിലാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള ഗ്രാമം അഗ്‌നിയുടെപിടിയിലായ വാർത്തയും വരുന്നത്. വടക്ക് കിഴക്കൻ റഷ്യയിലെ സൈബീരിയയിലുള്ള ഓയ്മ്യാകോൺ എന്ന ഗ്രാമമാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള മനുഷ്യ ആവാസ മേഖലയായി കണക്കാക്കുന്നത്. മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ താപനിലയണ് ഇവിടെ രേഖപ്പെടുത്താറുള്ളത്. സ്ഥിരമായി മനുഷ്യർ ആവസിക്കുന്ന ഒരു ഇടത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കുറവ് താപനിലയാണിത്.
അവിശ്വസനീയമാം വിധം തണുത്ത കാലാവസ്ഥയുള്ള ഇവിടെയും ഈ വേനൽക്കാലത്ത് കാട്ടുതീ പടർന്ന് പിടിച്ചിരുന്നു. അത്, ഇപ്പോൾ മഞ്ഞിനടിയിൽ ആഴത്തിൽ തുടർന്ന് കത്തുകയാണ്. ഹോൾഡ്ഓവർ ഫയർ അല്ലെങ്കിൽ ഓവർ വിന്ററിങ് ഫയർ, സോംബി ഫയർ എന്നൊക്കെ അറിയപ്പെടുന്ന ഈ പ്രതിഭാസം വളരെ വിരളമായിട്ടെങ്കിലും ആർക്ട്ടിക് മേഖലയിൽ ഉണ്ടാകാറുണ്ട്.
മഞ്ഞു മൂടിക്കിടക്കുന്ന ഉപരിതലത്തിന്റെ ആഴങ്ങളിൽ നിന്നും തുടർച്ചയായി പുക വമിച്ചുകൊണ്ടിരിക്കുകയാണ്. ഓയ്മ്യാകോൺ ഗ്രാമത്തിലും ഏകദേശം രണ്ട് മൈൽ അപ്പുറമുള്ള ഖാരാ തുമുൽ ഗ്രാമത്തിലും ഇത്തരത്തിൽ തുടർച്ചയായി പുക ഉയർന്നുകൊണ്ടിരിക്കുന്നു. ഉപരിതലത്തിലെ അഗ്‌നി ശമിച്ചാലും മീഥെയ്ൻ പോലുള്ള വാതകങ്ങളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ മഞ്ഞിനടിയിലും അഗ്‌നിക്ക് അണയാതെ നിൽക്കാനാകും. അതായത്,വസന്തകാലമെത്തുമ്പോൾ മഞ്ഞുരുകാൻ തുടങ്ങുമ്പോൾ ഈ തീ വീണ്ടും വ്യാപിക്കുവാൻ സാധ്യതയുണ്ടെന്നർത്ഥം.
അതിശൈത്യമുള്ള കാനഡ, അലാസ്‌ക, റഷ്യ തുടങ്ങിയ ചില രാജ്യങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് സോംബി ഫയർ എന്നത്. എന്നാൽ, കാലാവസ്ഥ വ്യതിയാനവും തുടരെ തുടെരെയുണ്ടാകുന്ന കാട്ടുതീയും മൂലം ഇപ്പോൾ ഈ പ്രതിഭാസം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.
മറുനാടന് മലയാളി ബ്യൂറോ