- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹനാഥന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ക്രൂരമായി മർദ്ദിച്ച സംഭവം; രണ്ട് യുവാക്കൾ അറസ്റ്റിൽ: ആക്രമണത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം
അടൂർ: ഗൃഹനാഥന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മാരൂർ രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ കൊട്ടാരക്കര മൈലം കുഴിവിള മേലേതിൽ പ്രശാന്ത് (26), മൈലം ഇട്ടിയപ്പറമ്പിൽ ചാത്തൻകോട് വീട്ടിൽ അനിൽ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുൻര് രഞ്ജിത്തുമായി ഉണ്ടായ കത്തികുത്തിലെ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ആറിന് രാത്രിയിലായിരുന്നു സംഭവം. രഞ്ജിത്തിന്റെ വീട്ടിൽ കയറിയ യുവാക്കൾ മുഖത്ത് ആസിഡ് ഒഴിച്ചശേഷം ഇരുമ്പു പൈപ്പ് ഉപയോഗിച്ച് മർദിച്ച് അവശനാക്കിയെന്നാണ് കേസ്. ആസിഡ് ആക്രമണത്തിൽ മുഖത്ത് പെള്ളലേറ്റിരുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ അനിലിനെയും സഹോദരനെയും രഞ്ജിത്ത് 5 വർഷം മുൻപ് കുത്തിപ്പരുക്കേൽപിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്‌പി ആർ. ബിനു, ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷ്, എസ്‌ഐമാരായ എം. മനീഷ്, ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.