- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിൽ സ്നാനത്തിന് അനുമതി; പരമ്പരാഗത പാത തുറക്കും; വിരിവയ്ക്കാനും അനുമതി; ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; കൂടുതൽ തീർത്ഥാടകരെത്തുമെന്ന പ്രതീക്ഷയിൽ ദേവസ്വം
പത്തനംതിട്ട: ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ അനുവദിക്കുമ്പോൾ കൂടുതൽ സജ്ജീകരണമൊരുക്കാൻ ദേവസ്വം ബോർഡ്. ഇതോടെ തീർത്ഥാടനം കൂടുതൽ സജീവമാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
പമ്പയിൽനിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാൻ ഭക്തർക്ക് അനുമതി നൽകും. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു. പമ്പാസ്നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുവദിക്കും. എന്നാൽ പമ്പയിലെ ജലനിരപ്പ് അനുസരിച്ച് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം.
മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതിയുണ്ടാവും.