- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
22കാരിയായ മകളുടെ പേരിൽ കോളജിൽ ചേർന്നു; വിദ്യാഭ്യാസ വായ്പയും ഡ്രൈവിങ് ലൈസൻസും തരപ്പെടുത്തി; തട്ടിയെടുത്തത് 25,000 ഡോളർ; കാമുകന്മാരുമായി ഡേറ്റിങ്ങും; 48കാരി അറസ്റ്റിൽ
ന്യൂയോർക്ക്: 22 വയസുകാരിയായ മകളുടെ പേരിൽ ആൾമാറാട്ടം നടത്തി വിദ്യാഭ്യാസ വായ്പ തട്ടിയെടുക്കുകയും ഡ്രൈവിങ് ലൈസൻസ് അടക്കം തരപ്പെടുത്തുകയും ചെയ്ത 48കാരി മിസോറിയിൽ അറസ്റ്റിൽ
രണ്ടുവർഷത്തോളമാണ് 22കാരിയായ മകളായി ചമഞ്ഞ് ലോറ ഓഗ്ലെസ്ബി തട്ടിപ്പ് നടത്തിയത്. 22കാരിയായ സ്വന്തം മകളുടെ പേരിലാണ് ലോറ കോളജിൽ ചേരുകയും വിദ്യാഭ്യാസ വായ്പയും ഡ്രൈവിങ് ലൈസൻസും തരപ്പെടുത്തുകയും ചെയ്തത്. ഇതിനിടെ യുവാവുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു ഈ 48കാരി.
എല്ലാവരും അവർ പറയുന്നത് വിശ്വസിച്ചു. അവൾക്ക് 22 വയസാണെന്ന് വിശ്വസിച്ച കാമുകന്മാരും ഉണ്ടായിരുന്നു' -മൗണ്ടൻ വ്യൂ പൊലീസ് ചീഫ് ജാമീ പെർകിൻസ് പറഞ്ഞു. തട്ടിപ്പിന് ശിക്ഷയായി യൂണിവേഴ്‌സിറ്റിക്കും മകൾക്കും ലോറ നഷ്ടപരിഹാരം നൽകണം. കൂടാതെ അഞ്ചുവർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കണം.
മകളുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി ലോറ ഓഗ്ലെസ്ബി ഒടുവിൽ കുറ്റസമ്മതം നടത്തി. 2016ൽ മകൾ ലോറൻ ആഷ്‌ലീ ഹെയ്‌സിന്റെ പേരിൽ ഒരു സോഷ്യൽ സെക്യൂരിറ്റി കാർഡിന് അവർ അപേക്ഷിച്ചിരുന്നു. മിസോറി ഡ്രൈവിങ് ലൈസൻസും അവർ നേടിയിരുന്നു.
2017ൽ സൗത്ത് വെസ്റ്റ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ മകളുടെ ഐഡന്റിറ്റി ഉപയോഗിച്ച് എന്റോൾ ചെയ്യുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ചു.
ഫെഡൽ വിദ്യാഭ്യാസ വായ്പയായി 7.12 ലക്ഷം, പെൽ ഗ്രാൻ്‌സായി 4.48 ലക്ഷം, യൂണിവേഴ്‌സിറ്റി ബുക്ക് സ്‌റ്റോറിൽനിന്ന് പുസ്തകങ്ങൾ വാങ്ങാനായി 25,500 രൂപയും മറ്റു സാമ്പത്തിക ചെലവുകൾക്ക് 1.41 ലക്ഷവും അവർ തട്ടിയെടുത്തു.
വിപുലമായി താൻ തയ്യാറാക്കിയ പദ്ധതി അനുസരിച്ച്, മൗണ്ടൻ വ്യൂ എന്ന ചെറുപട്ടണത്തിലെ ഫെഡറൽ ഗവൺമെന്റിനെയും നാട്ടുകാരെയും ഓഗ്‌ലെസ്ബി കബളിപ്പിച്ചു എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മകൾ ലോറൻ ഹെയ്സിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്നാപ്ചാറ്റ് അക്കൗണ്ടുകൾ പോലും ഉണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. അവൾ സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കുകയും ഫെഡറൽ വിദ്യാർത്ഥി വായ്പയായും മറ്റും നിരവധി തുക കൈപ്പറ്റുകയും ചെയ്തു. പ്രാദേശിക മൗണ്ടൻ വ്യൂ ലൈബ്രറിയിൽ പോലും ഓഗ്‌ലെസ്ബി ജോലി ചെയ്തിരുന്നു, അവിടെ നാട്ടുകാർക്ക് അവളെ ലോറൻ ഹെയ്സ് എന്ന പേരിലാണ് പരിചയം.
മിസോറിലേക്ക് പോകുന്നതിന് മുമ്പ് മകൾക്കൊപ്പം അർക്കൻസസിലായിരുന്നു ലോറയുടെ താമസം. പിന്നീട് മകളുമായി ലോറ അകലം പാലിച്ചാണ് തട്ടിപ്പ് നടത്തിയത്. ലോറ 22കാരിയാണെന്നാണ് മൗണ്ടൻ വ്യൂ വാസികളും വിശ്വസിച്ചിരുന്നത്. ഇതേ തുടർന്ന് പ്രദേശത്തെ ഒരു ലൈബ്രറിയിൽ ജോലിയും തരപ്പെടുത്തിയിരുന്നു.
'അവൾ പൂർണ്ണമായും ഒരു ചെറുപ്പക്കാരിയുടെ ജീവിതശൈലി സ്വീകരിച്ചു: വസ്ത്രം, മേക്കപ്പ്, വ്യക്തിത്വം എല്ലാം. 20 -കളുടെ തുടക്കത്തിലുള്ള ഒരു ചെറുപ്പക്കാരിയാണ് എന്ന മട്ടിൽ തന്നെയായിരുന്നു അവൾ കാര്യങ്ങൾ ചെയ്തത്' എന്ന് ഡിറ്റക്റ്റീവ് സ്റ്റെറ്റ്‌സൺ ഷ്വീൻ ഗഥ3നോട് പറഞ്ഞു. മൗണ്ടൻ വ്യൂവിലെ ദയാലുക്കളും എന്നാൽ അപരിചിതരുമായ പ്രാദേശിക ദമ്പതികളായ ആവറി, വെൻഡി പാർക്കർ എന്നിവരോടൊപ്പമാണ് ഓഗ്ലെസ്ബി താമസം മാറിയത്. അവർ വിശ്വസിച്ചത് ഓഗ്‌ലെസ്ബി ഒരു മോശം ബന്ധത്തിൽ നിന്നും രക്ഷപ്പെടാനായി ഒളിച്ചോടിയെത്തി എന്നാണ്.
എന്നിരുന്നാലും, മകളുടെ ഐഡന്റിറ്റി ഉപയോഗിച്ച് ഓഗ്‌ലെസ്ബി നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ പുറത്ത് വന്നു. അർക്കൻസാസിലെ അധികാരികൾ മൗണ്ടൻ വ്യൂവിലെ പൊലീസുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് 2018 -ൽ ആ ഗൂഢാലോചനയുടെ ചുരുളഴിയുകയായിരുന്നു. അവർ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് അത് സമ്മതിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
സോഷ്യൽ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷന് മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയതിന് കുറ്റസമ്മതം നടത്തിയതിന് ശേഷം, ഓഗ്ലെസ്ബി ഇപ്പോൾ അഞ്ച് വർഷം തടവ് അനുഭവിക്കണം. കൂടാതെ, മകൾക്കും മിസോറിയിലെ യൂണിവേഴ്‌സിറ്റിക്കും 17,521 ഡോളർ (13 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകണം.




