- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഴുപതുകാരനെ കൊലപ്പെടുത്തി വെട്ടിനുറുക്കി; മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ മയങ്ങിക്കിടക്കുന്ന യുവതി; ഫ്ളാറ്റിൽ എത്തിയ പൊലീസും ഞെട്ടി; 45-കാരി അറസ്റ്റിൽ
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ എഴുപതുകാരനെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന 45 വയസ്സുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കറാച്ചി സദ്ദാറിലെ ഒരു ഫ്ളാറ്റിൽ നിന്നാണ് 70-കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. യുവതിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുബൈർ ഷെയ്ഖ് പറഞ്ഞു.
സദ്ദാറിലെ ഒരു പഴയ അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ഫ്ളാറ്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടർന്ന് ഫ്ളാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടന്ന പൊലീസ് സംഘം ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ട്. ഒരു യുവതി ഫ്ളാറ്റിനുള്ളിൽ മയങ്ങിക്കിടക്കുകയായിരുന്നു. ഇവരുടെ സമീപത്തായി വെട്ടിനുറുക്കിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഫ്ളാറ്റിലെ പല ഭാഗങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ ചിതറികിടക്കുന്ന നിലയിലുമായിരുന്നു.
സംഭവത്തിൽ 45-കാരിയെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്തു. അമിത അളവിൽ ചില മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്ന് ഇവർ ഏറെനേരം അബോധാവസ്ഥയിലായിരുന്നു.ബോധം വീണ്ടെടുത്തിന് ശേഷമാണ് യുവതിയെ പൊലീസിന് ചോദ്യംചെയ്യാനായത്. കൊല്ലപ്പെട്ടത് തന്റെ ഭർത്താവായ മുഹമ്മദ് സൊഹൈൽ ആണെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. എന്നാൽ പിന്നീട് ഇയാൾ തന്റെ ഭർതൃസഹോദരനാണെന്നും പറഞ്ഞു.
അതേസമയം, ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്നതായാണ് അയൽക്കാർ പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ പലപ്പോഴും പണത്തെച്ചൊല്ലി വഴക്കിട്ടിരുന്നതായും അയൽക്കാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സൊഹൈലിന് മറ്റൊരു കുടുംബമുണ്ടെന്നും പൊലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇവർക്ക് വിട്ടുനൽകുമെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ, യുവതിക്കെതിരേ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുബൈർ ഷെയ്ഖ് പറഞ്ഞു. 70-കാരനെ കൊല്ലാനും മൃതദേഹം വെട്ടിനുറുക്കാനും ഉപയോഗിച്ച കത്തിയും ചുറ്റികയും ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്തംപുരണ്ടനിലയിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിനിടെ കൂസലില്ലാതെയാണ് യുവതി ഉത്തരം നൽകിയതെന്നും ഇത് ആശ്ചര്യപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.