- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബി.എസ്.എഫ്. അധികാരപരിധി വർധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീം കോടതിയിൽ
ചണ്ഡീഗഢ്: അന്താരാഷ്ട്ര അതിർത്തിയിൽ നിന്നുള്ള ബി.എസ്.എഫിന്റെ അധികാരപരിധി വർധിപ്പിച്ചതിന് എതിരെ പഞ്ചാബ് സുപ്രീം കോടതിയെ സമീപിച്ചു. 15 കിലോമീറ്ററായിരുന്ന ബി.എസ്.എഫിന്റെ അധികാര പരിധി, കേന്ദ്രസർക്കാർ ഈയടുത്ത് 50 കിലോമീറ്ററായി വർധിപ്പിച്ചിരുന്നു. വെള്ളിയാഴ്ച സുപ്രീം കോടതിക്കു മുൻപാകെ ലിസ്റ്റ് ചെയ്ത ഹർജിയിൽ, കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഒക്ടോബർ 11-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ പഞ്ചാബ്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് മാറ്റം കൊണ്ടുവന്നത്. കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമാണ് പഞ്ചാബിന്റെ നടപടി.
ബി.എസ്.എഫ്. അധികാരപരിധി വർധനയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന് പഞ്ചാബ് സർക്കാരിനെയും നിയമസംഘത്തെയും അഭിനന്ദിച്ച് പി.സി.സി. അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു രംഗത്തെത്തി.