- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്കികളുടെ സർഗ്ഗോത്സവം - പ്രതിധ്വനി_സൃഷ്ടി_2021- രചനകൾ ക്ഷണിക്കുന്നു
കേരളത്തിലെ ടെക്കികളിലെ സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന #സൃഷ്ടി സാഹിത്യോത്സവ ത്തിന്റെ ഏട്ടാമത് എഡിഷൻ #സൃഷ്ടി2021ലേക്ക് രചനകൾ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ മലയാളം, ഇംഗ്ലിഷ് ഭാഷകളിലായി രചനാ മത്സരമാണ് നടക്കുന്നത്.
കലാ - സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികൾ അടങ്ങിയ ഒരു വിദഗ്ധ സമിതിയായിരിക്കും രചനകൾ വിലയിരുത്തുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇതിനു പുറമെ പ്രതിധ്വനിയുടെ വെബ് പേജിൽ പ്രസിദ്ധപ്പെടുത്തുന്ന രചനകൾ വിലയിരുത്തുവാൻ വായനക്കാർക്കും അവസരമുണ്ടായിരിക്കുന്നതാണ്. വായനക്കാർ തിരഞ്ഞെടുക്കുന്ന രചനകൾക്ക് റീഡേഴ്‌സ് ചോയ്‌സ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.
പോയ വർഷങ്ങളിൽ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി കലാ സാഹിത്യ ഉത്സവത്തിന് ടെക്കികളിൽ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണുണ്ടായിരുന്നത്. മലയാള സാഹിത്യത്തിലെ മഹാരഥന്മാരായ വി. മധുസൂദനൻ നായർ 2014 ലും സുഭാഷ് ചന്ദ്രൻ 2015 ലും ഏഴാച്ചേരി രാമചന്ദ്രൻ 2016 ലും ബെന്യാമിൻ 2017 ലും കുരീപ്പുഴ ശ്രീകുമാർ 2018 ലും സന്തോഷ് എച്ചിക്കാനം 2019 ലും സച്ചിദാനന്ദൻ 2020 ലും വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയുണ്ടായി. ടെക്കികളുടെ മൂവ്വായിരത്തിലധികം രചനകൾ ആണ് ഇതുവരെ സൃഷിടിയിൽ മാറ്റുരയ്ക്കപ്പെട്ടത്
മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും ::
http://prathidhwani.org/guidelines-srishti-2021
എന്ന പേജിൽ ലഭ്യമാണ്.
നിങ്ങളുടെ സൃഷ്ടികൾ അതത് ഇമെയിൽ കളിലേക്ക് അയക്കുക ; അവസാന തീയതി 05/01/2022