ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, സൗത്ത് ജേഴ്സി പ്രോവിൻസ് പ്രസിഡന്റ് അനീഷ് ജയിംസ് എന്നിവർക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് ഷിക്കാഗോ സമൂഹം ഹൃദ്യമായ സ്വീകരണം നൽകി. അലോണ ജോർജിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഡബ്ല്യൂ.എം.സി ഷിക്കാഗോ പ്രോവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസ് അധ്യക്ഷത വഹിച്ചു.

ഷിക്കാഗോ പ്രോവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ബഞ്ചമിൻ തോമസ്, അമേരിക്ക റീജിയൻ ചെയ്യുന്ന മഹത്തായ സേവനങ്ങളെ പ്രകീർത്തിക്കുകയും പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ നിഷാ പുരുഷോത്തമൻ വേൾഡ് മലയാളി കൗൺസിലിന് എല്ലാവിധ ആശംസകളും നന്മകളും നേർന്ന് സംസാരിച്ചു. തുടർന്ന് അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം, ഫോമ നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം ജോർജ് പണിക്കർ, ഇന്ത്യാ പ്രസ്‌ക്ലബിനു വേണ്ടി മധു കൊട്ടാരക്കര, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളം, ഫോമ നാഷണൽ കമ്മിറ്റി അംഗം ജോൺസൺ കണ്ണൂക്കാടൻ, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് സിബു മാത്യു കുളങ്ങര, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്റ്റെബി തോമസ്, ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സണ്ണി ഉലഹന്നാൻ, ഡബ്ല്യൂ.എം.സി ഷിക്കാഗോ പ്രോവിൻസ് വൈസ് പ്രസിഡന്റ് രഞ്ചൻ ഏബ്രഹാം, ചിക്കോഗോ പ്രോവിൻസ് അഡൈ്വസറി ബോർഡ് ചെയർമാൻ പ്രഫ. തമ്പി മാത്യു, ഷിക്കാഗോ പ്രോവിൻസ് മുൻ പ്രസിഡന്റ് ലിൻസൺ കൈതമല എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

തുടർന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ഏവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും, സ്വീകരണം ഒരുക്കിയ ഏവരോയും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി തന്റെ മറുപടി പ്രസംഗത്തിൽ ഷിക്കാഗോ പ്രോവിൻസിന്റെ എല്ലാ പ്രവർത്തനങ്ങളേയും അഭിനന്ദിക്കുകയും, നേതൃത്വം നൽകുന്ന എല്ലാവരേയും അനുമോദിക്കുകയും ചെയ്തു.

സൗത്ത് ജേഴ്സി പ്രോവിൻസ് പ്രസിഡന്റ് അനീഷ് ജയിംസ് ഷിക്കാഗോ പ്രോവിൻസിന്റെ മുന്നേറ്റത്തിൽ ഏവർക്കും സർവ്വ ഐശ്വര്യങ്ങളും ആശംസകളും നേർന്നു.

മീറ്റിംഗിൽ സംബന്ധിച്ച ഏവർക്കും ഷിക്കാഗോ പ്രോവിൻസ് ട്രഷറർ കോശി ജോർജ് നന്ദി രേഖപ്പെടുത്തി. യോഗനടപടികൾ എംസിയെന്ന നിലയിൽ ഷിക്കാഗോ പ്രോവിൻസ് വൈസ് ചെയർപേഴ്സൺ ബീനാ ജോർജ് നിയന്ത്രിച്ചു. സ്നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു.