രുജാതി ഒരുമതം ഒരുദൈവം മാനുഷന് എന്ന നാരായണ ഗുരുദേവ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യൂ കെ യിലെ ശ്രീ നാരായണിയ ഭക്തർക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് ജന ശ്രദ്ധ നേടിയാ പ്രസ്ഥാനമായി വളർന്ന നാരായണ ധർമ്മ സംഘം യൂ കെയുടെ മൂന്നാമത് വാർഷിക കുടുംബ സംഗമവും, ഗുരുപുജയും ഡിസംബർ 4ന് സ്റ്റിവനെജിന് സമിപം ഡാചുവർത് വില്ലേജ് ഹാളിൽ വച്ചു സംഘടിപ്പിച്ചു.

പ്രസിഡന്റ് കിഷോർ രാജ്ഉം, സെക്രട്ടറി സജിവ് ദിവാകരനും ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.പ്രമോദ് കുമരകവും, സേവനം യൂ കെ യിൽ നിന്ന് ബൈജു പാലക്കാനും, SNDS ന് വേണ്ടി കൺവീനവർ വിനിഷും, വൈസ് പ്രസിഡന്റ് പ്രകാശ് വാസുവും, ജോയിന്റ് സെക്രട്ടറി സുരേഷ് ശങ്കരനും, ട്രഷറർ അനിൽ കുഞ്ഞും, കമ്മിറ്റി മെമ്പർമാരായ ദീപുവും , ബിൻസിയും ആശംസകൾ അറിയിച്ചു.തുടർന്ന് സാദാനന്ദൻ ദിവാകരൻന്റെ നേതൃത്വത്തിൽ, മനോഹരൻ, പ്രമോദ് കുമരകം മാസ്റ്റർ അനന്ദു തുടങ്ങി യവർ ചേർന്ന് നയിച്ച ഗുരു ഭജനയും മഹാ അന്നദാനവും നടന്നു.

രേഖ ഹരിയുടെ ശിഷ്യർ ആയ മാസ്റ്റർ രോഹൻ, കുമാരി റിയ, കുമാരി ആരാഭി എന്നിവരുടെ സംഗിത അർച്ചന ശ്രദ്ധേയമായിരുന്നു.തുടർന്ന് മനോഹരൻ, ഷിനിൽ എന്നിവർ അവതരിപ്പിച്ച ഭക്തി ഗാനമേളയും നടന്നു. ഇംഗ്‌ളീണ്ടിലെ വിവിത പ്രദേശത്ത് താമസിക്കുന്ന നാരായണ ഭക്തർ പങ്കെടുത്തു.അടുത്ത വർഷത്തെ വിഷു ആഘോഷം 2022 ഏപ്രിൽ മുപ്പതിനും, ഓണാഘോഷം ഒക്ടോബര് ഒന്നിനും പാപ്പുവാർത്ത് വില്ലജ് ഹാളിൽ വച് നടത്തുവാൻ തീരുമാനിച്ചു.