- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ; ലക്ഷ്യം കൈവരിച്ച് ദുബായ്
ദുബായ്: ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ലക്ഷ്യം കൈവരിച്ച് ദുബായ്. 2018ൽ സ്വീകരിച്ച പേപ്പർരഹിത നയത്തിന്റെ പൂർത്തീകരണമാണിത്. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പേപ്പർ രഹിത സർക്കാരെന്ന പ്രഖ്യാപനം നടത്തിയത്.
അഞ്ച് ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കിയത്. അഞ്ച് ഘട്ടങ്ങൾ പൂർത്തിയായതോടെ ദുബായിലെ 45 സർക്കാർ വകുപ്പുകളും പേപ്പർ രഹിതമായി. ഈ വകുപ്പുകൾ 1,800 ഡിജിറ്റൽ സർവീസുകൾ നടപ്പാക്കി. ഇതുവഴി 33.6 കോടി പേപ്പറുകളുടെ ഉപഭോഗം കുറയ്ക്കാനായി. 130 കോടി ദിർഹവും 1.4 കോടി മനുഷ്യ മണിക്കൂർ ജോലിയും ലാഭിക്കാൻ കഴിഞ്ഞു.
2021ന് ശേഷം ദുബായിൽ സർക്കാർ ജീവനക്കാരോ ഉപഭോക്താവോ പേപ്പർ രേഖകൾ അച്ചടിക്കേണ്ടതില്ലെന്ന് നാല് വർഷം മുമ്പ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് ഇന്ന് സഫലമായിരിക്കുകയാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
സർക്കാർ ഓഫീസുകളിലെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ വഴിയാകും. ദുബായ്‌യെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 2018ൽ പദ്ധതി പ്രഖ്യാപിച്ചത് മുതൽ സർക്കാർ ഓഫീസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചു വരികയായിരുന്നു.
ന്യൂസ് ഡെസ്ക്