- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രാജ്യത്തിന്റെ അതിർത്തി തുറക്കൽ ബുധനാഴ്ച്ച തന്നെ; 15 മുതൽ രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്‌കിൽഡ് വിസക്കാർക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തേക്ക് എത്താം; വെസ്‌റ്റേൺ ഓസ്ട്രേലിയ അതിർത്തി തുറക്കൽ ഫെബ്രുവരിയിൽ മാത്രം
ഓസ്‌ട്രേലിയയുടെ അതിർത്തി ഈ ബുധനാഴ്ച തുറക്കുമെന്ന് പ്രധാന മന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. ഇതോടെ രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്‌കിൽഡ് വിസക്കാർക്കും 15 മുതൽ രാജ്യത്തേക്ക് എത്തി തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണവൈറസിന്റെ ഓമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചത്. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് ഡിസംബർ 15 ലേക്ക് മാറ്റിയിരുന്നത്.രാജ്യാന്തര വിദ്യാർത്ഥികളെയും സ്‌കിൽഡ് മൈഗ്രന്റ്‌സിനെയും സ്വാഗതം ചെയ്യാൻ ഓസ്ട്രേലിയ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജപ്പാനിൽ നിന്നും ദക്ഷിണകൊറിയയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെയും ഡിസംബർ 15 മുതൽ അനുവദിക്കുമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി.നവംബർ മുതൽ ഓസ്ട്രേലിയയിലേക്ക് യാത്ര സാധ്യമായിരുന്നെങ്കിലും, രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള പൗരന്മാർക്കും, പെർമനന്റ് റെസിഡന്റ്‌സിനും ബന്ധുകൾക്കും മാത്രമായിരുന്നു ക്വാറന്റൈൻ ഇല്ലാതെ യാത്ര അനുവദിച്ചിരുന്നത്.
12 വയസും അതിൽ കൂടുതലുമുള്ള താമസക്കാർക്കുള്ള 80 ശതമാനം ഇരട്ട ഡോസ് വാക്‌സിനേഷൻ നിരക്കിൽ സംസ്ഥാനം എത്തിയതിനാൽ അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള വെസ്‌റ്റേൺ ഓസ്‌ട്രേലിയയുടെ പദ്ധതികൾ തിങ്കളാഴ്ച മിസ്റ്റർ മക്‌ഗൊവൻ അനാവരണം ചെയ്തു. അടുത്ത ഫെബ്രുവരി അഞ്ചോടെയെ അതിർത്തികൾ പൂര്ണമായും തുറക്കുവെന്നും അദ്ദേഹം അറിയിച്ചു.