മസ്‌കറ്റ് : ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരു വാഹനത്തിന് തീപിടിച്ചു . മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്‌നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.