- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2021 ലെ വനിതകൾക്കായുള്ള 100 മികച്ച തൊഴിലിടങ്ങളിൽ ഒന്നായി യു.എസ്.ടി; എക്സംപ്ലർ ഓഫ് ഇൻക്ലൂഷൻ ബഹുമതിയും യു.എസ്.ടിക്ക്
തിരുവനന്തപുരം; 14 ഡിസംബർ 2021: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു.എസ്.ടി തുടർച്ചയായി മൂന്നാം തവണയും സ്ത്രീകൾക്കുള്ള 100 മികച്ച തൊഴിലിടങ്ങിൽ ഒന്നായി തെരഞ്ഞടുക്കപ്പെട്ടു. ലിംഗപരമായ വൈവിധ്യം, സമത്വം, മതിയായ ഉൾപ്പെടുത്തൽ എന്നീ കാര്യങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് യു.എസ്.ടിയെ ഈ അതുല്യ ബഹുമതിക്ക് അർഹമാക്കിയത്. ജോലിസ്ഥലത്ത് മതിയായ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കായുള്ള 'എക്സംപ്ലർ ഓഫ് ഇൻക്ലൂഷൻ' അംഗീകാരവും യു.എസ്.ടിക്കാണ്. രാജ്യത്തെ പ്രമുഖ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ സൊല്യൂഷൻസ് സ്ഥാപനമായ അവതാറും അമേരിക്കയിൽ ഇതേ മേഖലയിലെ സജീവ സാന്നിധ്യമായ സെറാമൗണ്ടും ( നേരത്തേ വർക്കിങ് മദർ മീഡിയ) ചേർന്നാണ് യു.എസ്ടിക്ക് ഈ പുരസ്‌ക്കാരം നൽകിയത്. തുടർച്ചായി ആറാം തവണയാണ് ഇരുവരും സംയുക്തമായി രാജ്യത്തെ വനിതകൾക്കായുള്ള മികച്ച തൊഴിലിടത്തിനായി അംഗീകാരം നൽകുന്നത്.
ബെസ്റ്റ് കമ്പനീസ് ഫോർ വിമൻ ഇൻ ഇന്ത്യ ( ബി.സി.ഡബ്ല്യൂ.ഐ ) എന്ന ഈ മൽസരത്തിൽ ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 330 ലധികം കമ്പനികൾ പങ്കെടുത്തു. വൈവിധ്യം, സ്ത്രീപ്രാതിനിധ്യം, തലമുറ, അംഗവൈകല്യമുള്ളവർ, എൽ.ജി.ബി.ടി.ക്യൂ തുടങ്ങിയ നിരവധി ഘടകങ്ങളാണ് അംഗീകാരത്തിനായി പരിഗണിച്ചത്.
പ്രസവം, വയോജന സംരക്ഷണം, കുട്ടികളെ ദത്തെടുക്കൽ എന്നിവയിൽ മാത്രം ഒതുങ്ങാതെ ജീവനക്കാർക്ക് എല്ലാ രീതിയിലും പിന്തുണ നൽകുന്ന കാര്യത്തിലും കമ്പനി പ്രതിജ്ഞാബദ്ധമാണ്. ജോലിസമയം, ദൂരസ്ഥലങ്ങളിലെ ജോലി, അവധി ദിവസങ്ങൾ എന്നിവ സംബന്ധിച്ച് സ്ത്രീകൾക്ക് ഏറെ അനുകൂലമായൊരു തൊഴിൽ സംസ്‌ക്കാരമാണ് യു.എസ്.ടിയിൽ നിലനിൽക്കുന്നത്. നിയമനം, സ്ഥാനക്കയറ്റം, അംഗീകാരം, നേതൃത്വ പരിശീലനം, എന്നീ മേഖലകളിൽ എല്ലാം തന്നെ കമ്പനി വൈവിധ്യവത്ക്കരണം ഉറപ്പാക്കിയിട്ടുണ്ട്. നെറ്റ് വർക്ക് ഓഫ് വിമൻ അസോസിയേറ്റ്സ് (എൻ.ഒ.ഡബ്ല്യൂ.യു) യു.എസ്.ടി കരിയർ ആർക്കിടെക്ചർ ഫ്രെയിംവർക്ക്, സാങ്കേതിക ലോകത്തെ പ്രതിഭകളെ കണ്ടെടുക്കാനായുള്ള ആഗോള സമ്മേളനമായ ഡി-3, വുമൺ അൺലിമിറ്റഡ് തുടങ്ങിയ മികച്ച പദ്ധതികൾ യു.എസ്.ടിയുടെ മാത്രം പ്രത്യേകതയാണ്. ട്രാൻസ്ജെന്റർമാരെ നിയമിച്ച ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ടെക്നോളജി ട്രാൻസ്ഫർമേഷൻ കമ്പനികളിൽ ഒന്നാണ് യു.എസ്.ടി. ഇവർക്കായി കർവ്ഡ് കളേഴ്സ് എന്ന പ്രത്യേക ഗ്രൂപ്പും കമ്പനി രൂപീകരിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് വേണ്ടി ഇംപാക്ട് ഇന്ത്യ എന്ന പദ്ധതിയും യു.എസ്.ടി നടപ്പിലാക്കിയിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്തവർക്കായി ബ്രെയിലി വിത്തൗട്ട് ബോർഡേഴ്സുമായും ശ്രവണ ശേഷി ഇല്ലാത്തവർക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗുമായി സഹകരിച്ചും യു.എസ്.ടി വിവിധ പരിപാടികൾ നടത്തുന്നുണ്ട്. സ്റ്റെം മേഖലയിൽ സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, വിമുക്ത സൈനികർ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനും തൊഴിൽ നൽകുന്നതിനും വിവിധ രാജ്യങ്ങളിൽ സ്റ്റെപ്പ് ഇറ്റ് അപ്പ് എന്ന പദ്ധതിയും വൻ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കുടുംബപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ജോലിക്കിടയിൽ ഇടവേള എടുക്കേണ്ടി വന്ന സ്ത്രീകൾക്ക് യു.എസ്.ടി പ്രോത്സാഹിപ്പിക്കുകയും തൊഴിൽ നൽകുകയും ചെയ്യുന്നു.
യു.എസ്.ടിയിൽ ഡി.ഇ ആൻഡ് ഐ എന്നത് ഒരു ജീവിതശൈലിയാണെന്ന് യു.എസ്.ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനുഗോപിനാഥ് ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ ഭാവി വളരെ ക്രിയാത്മകമായ മാറ്റങ്ങളിൽ ഊന്നി നിന്ന് കൊണ്ട് വേണം മുന്നോട്ട് പോകാനെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസ്.ടിയുടെ ജീവനക്കാർക്ക് ഇക്കാര്യത്തിൽ കൂടുതൽ പരിശീലനം നൽകുന്നതിനായി കൂടുതൽ മുതൽമുടക്ക് ഈ വർഷവും നടത്തും. തങ്ങളുടെ ഉപഭോക്താക്കൾക്കും, ജീവനക്കാർക്കും പങ്കാളികൾക്കും ഇതിന്റെ നേട്ടങ്ങൾ അനുഭവവേദ്യമാകണമെന്നും യു.എസ്.ടി ലക്ഷ്യമിടുന്നതായി മനു ഗോപിനാഥ് അറിയിച്ചു. 2021 ലെ ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള മികച്ച തൊഴിലിടമായി യു.എസ്.ടിയെ അവതാറും സെറാമൗണ്ടും പരിഗണിച്ചത് ലോകത്തിലെ വൈവിധ്യവും സമത്വവും എല്ലാവരേയും ഉൾക്കൊള്ളാനുമുള്ള കമ്പനിയുടെ പരിശ്രമങ്ങളുടെ അംഗീകാരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ബഹുമതിയോടെ യു.എസ്.ടി ഏറെ അംഗീകരിക്കപ്പെട്ടതായും തങ്ങൾക്ക് ഇത് കൂടുതൽ ഊർജ്ജം പകരുമെന്നും യു.എസ്.ടി ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ ഹെഡ് അനുകോശി പറഞ്ഞു. സമത്വം, ഉൾപ്പെടുത്തൽ, വൈവിധ്യം എന്നിവയിൽ കമ്പനി ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇക്കാര്യത്തിൽ എല്ലാവരുടേയും ഭാഗത്ത് നിന്ന് തുറന്ന അഭിപ്രായപ്രകടനങ്ങൾ യു.എസ്.ടി സ്വാഗതം ചെയ്യുന്നു. മികവിന്റെ മാർഗ്ഗത്തിലൂടെ കമ്പനിയുമായി സഹകരിക്കുന്നവരെ ശാക്തീകരിക്കുന്ന കാര്യത്തിലും യു.എസ്.ടി പ്രതിജ്ഞാബദ്ധമാണെന്ന് അനു കോശി വെളിപ്പെടുത്തി.
കമ്പനികൾ വൈവിധ്യവും. തുല്യതയും ഇൻക്ലൂഷൻ മെച്ച്വരിറ്റിയും പുരോഗമിക്കുന്ന കാര്യത്തിൽ ബോധപൂർവ്വമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് ഈ വർഷത്തെ പഠനം ചൂണ്ടിക്കാട്ടുന്നതായി അവതാറിന്റെ സ്ഥാപക അധ്യക്ഷയായ സൗന്ദര്യ രാജേഷ് ചൂണ്ടിക്കാട്ടി. ഇത് പ്രധാനമായും മൂന്ന് ഘടകങ്ങളെ ആസ്പദമാക്കിയുള്ളതാണ്. കമ്പനിയുടെ നേതൃത്വപരമായ നിലപാടുകൾ, ഉൾപ്പെട്ടിരിക്കുന്ന വ്യവസായം, ഡി.ഇ.ഐയിലെ അവരുടെ പ്രയാണം എന്നിവയാണ് ഇവ. കഴിഞ്ഞ വർഷം ഉണ്ടായ കോവിഡ് മഹാമാരിയുടെ പ്രശ്നങ്ങൾ ഡി.ഇ.ഐ പുരോഗതിയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയതായും സൗന്ദര്യ രാജേഷ് ചൂണ്ടിക്കാട്ടി. 73 ശതമനാനം പേരും അവരുടെ ഡി.ഇ.ഐ ചെലവിൽ വർദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. പല കമ്പനികളുടേയും നേതൃത്വ സ്ഥ്ാനങ്ങളിലും മുതിർന്ന പദവികളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തിലും അവർ മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്.
ഈ വർഷത്തെ ബിസിനസ് കൾച്ചർ ടീം പുരസ്‌ക്കാരങ്ങളിൽ ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചർ വിഭാഗത്തിൽ യു.എസ്.ടി പുരസ്‌ക്കാരം നേടിയിരുന്നു. മലേഷ്യ, അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ മികച്ച തൊഴിലിടമായി യു.എസ്.ടിയെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ( ടി.ഇ.ഐ ) അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, മെക്സിക്കോ, സ്പെയിൻ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലെ മികച്ച തൊഴിൽദാതാവായി യു.എസ്.ടിയെ തെരഞ്ഞെടുത്തിരുന്നു. 2020 ൽ ജോലി ചെയ്യാനുള്ള ലോകത്തെ മികച്ച നൂറ് സ്ഥാപനങ്ങൾക്കുള്ള ഗ്ലാസ്ഡോർ എംപ്ലോയീസ് ചോയ്സ് അവാർഡും കമ്പനിക്ക് ലഭിച്ചു. ആഗോള തലത്തിലെ ആവശ്യങ്ങൾ നേരിടുന്നതിനായി യു.എസ്.ടി ആഗോളതലത്തിൽ പതിനായിരത്തോളം ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.