തൃപ്പൂണിത്തുറ:ബിപിസിഎൽ വിൽപ്പനയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക,അസാം സർക്കാർ നുമാലിഗർ റിഫൈനറിയിൽ ഇടപെട്ടതുപോലെകൊച്ചി റിഫൈനറി പൊതുമേഖലയിൽ സംരക്ഷിക്കാൻ കേരളസർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും ബിപിസിഎൽ സംരക്ഷണസമരം കർഷക സമരത്തിന്റെ മാതൃകയിൽ ജനകീയ സമരമായി വളർത്തിയെടുക്കണം എന്ന നിർദ്ദേശം സമര പ്രസ്ഥാനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു കൊണ്ടുമാണ് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടിയും എ.ഐ.യു.റ്റി.യു.സി യുംനാളെ് (ഡിസംബർ 15 ) കൊച്ചി റിഫൈനറിക്കു മുന്നിൽ പ്രതിഷേധ ധർണ്ണയും റാലിയും സംഘടിപ്പിക്കുന്നത്.

സമര പരിപാടിയുടെ ഉദ്ഘാടനം എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) കേന്ദ്ര കമ്മിറ്റിയംഗം ജയ്‌സൺ ജോസഫ് നിർവ്വഹിക്കും. ജില്ലാ സെക്രട്ടറി ടി.കെ.സുധീർ കുമാർ അധ്യക്ഷതവഹിക്കും.എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആർ.കുമാർ , സംസ്ഥാന സെകട്ടറി വി.കെ. സദാനന്ദൻ, പി.എം.ദിനേശൻ ,കെ.എസ്.ഹരികുമാർ, എസ്. സീതിലാൽ, വി.പി. കൊച്ചുമോൻ ,പി.ആർ. സതീശൻ , ബി.വിനോദ് തുടങ്ങിയവരും ജനകീയ - ട്രേഡ് യൂണിയൻ നേതാക്കളും റിഫൈനറി യൂണിയൻ ഭാരവാഹികളും പ്രസംഗിക്കും.
വാർത്ത നൽകുന്നത്