കണ്ണൂർ: കണ്ണൂർ നഗരത്തിൽ വയോധികൻ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂർ തളാപ്പിലെ ലം ഹയിൽ അബ്ദുൽ റാസി(65) ഖാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ദുർഗന്ധം വമിക്കാൻ വന്നതോടെയാണ് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചത്. കഴിഞ്ഞ ലോക് ഡൗണിനു ശേഷം റാസിഖ് പുറത്തിറങ്ങാറില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. സംഭവ സമയത്ത് റാസിഖിന്റെ ഭാര്യയും മകളും മകനും ഉണ്ടായിരുന്നു.

മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. നാളെ രാവിലെ നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മറ്റുള്ള കാര്യങ്ങൾ വ്യക്തമാവുകയുള്ളുവെന്ന് കണ്ണൂർ ടൗൺ ഹൗസ് പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി പറഞ്ഞു മരണമടഞ്ഞ റാസിഖിന് മറ്റു അസുഖങ്ങളിലെന്ന് പ്രദേശവാസിയായ അനിൽകുമാർ പറഞ്ഞു.

എന്നാൽ എന്തുകൊണ്ടാണ് മരണവിവരം നേരത്തെ വീട്ടുകാർ പുറത്തു പറയാത്തതെന്തെന്ന സംശയം പൊലിസിനും നാട്ടുകാർക്കുണ്ട്. ഏറെക്കാലമായി അബുദാബിയിലായിരുന്നു റാസിഖ്. ഇയാളുടെ മകളും മകനും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മരണസമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നു.