- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി; പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള താറാവുകളെ ബുധനാഴ്ച മുതൽ നശിപ്പിക്കും
കോട്ടയം: ജില്ലയിൽ മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ പഞ്ചായത്തുകളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലാണ് സാമ്പിളുകൾ പരിശോധിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള താറാവുകളെ ബുധനാഴ്ച മുതൽ നശിപ്പിക്കും. 35000 പക്ഷികളെ കൊല്ലേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.
തുടർനടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റിൽ നടന്നു. ആലപ്പുഴ ജില്ലയിൽ നെടുമുടി പഞ്ചായത്തിലും കരുവാറ്റയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. നേരത്തേ തകഴി പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ