- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്ററി മോഷണ കേസ്; കണ്ണൂരിൽ പ്രതിയെയും കൊണ്ട് തെളിവെടുപ്പ്

X
കണ്ണൂർ: ബാറ്ററി മോഷണ കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.ധർമശാലയിലെ കണ്ണൂർ എൻജിനിയറിങ് കോളേജിൽ നിന്ന് പതിവായി ബാറ്ററി മോഷ്ടിച്ചിരുന്ന യുവാവിനെയാണ് ജീവനക്കാർ പിടികൂടി പൊലിസിൽ ഏൽപിച്ചത്.
തളിപറമ്പ് സ്വദേശി പുന്നക്കൻ പുതിയ പുരയിൽ അബ്ദുൾ റഹ്മാനാ (32) ണ് പിടിയിലായത് കഴിഞ്ഞ ശനിയാഴ്‌ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഇയാൾ കവർച്ചയക്കെത്തിയത്. കോളേജ് വളവിലെ സോളാർ ലൈറ്റിന്റെ ബാറ്ററികൾ പതിവായി മോഷണം പോകുന്നതിനാൽ ജീവനക്കാർ രാത്രി ഉറക്കമൊഴിഞ്ഞു കള്ളനെ പിടികൂടാൻ കാവൽ നിൽക്കുകയായിരുന്നു. ഇതിനിടെയിലാണ് മോഷണത്തിനായി എത്തിയ അബ്ദുൽ റഹ്മാൻ കുടുങ്ങിയത്. ഇയാളെ പുലർച്ചെ മൂന്നു മണിയോടെ തളിപറമ്പ് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു
Next Story


