- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോജിക് സ്കോളർഷിപ്പുകൾ; അപേക്ഷ തിയതി ഡിസംബർ 31 വരെ നീട്ടി
പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്‌കൂൾ ഓഫ് മാനേജ്മെന്റിന്റെ 25-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയർസെക്കണ്ടറി സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ലോജിക് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31-ലേക്ക് നീട്ടി. 2022 ജനുവരി രണ്ട് ഞായറാഴ്ച വൈകുന്നേരം നാലിന് ഓൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ് നടക്കും.
സംസ്ഥാന സിലബസിൽ പഠിച്ച് ഈ വർഷം (2021) പത്താം ക്ലാസ്സിൽ മികച്ച വിജയം നേടി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്ലസ് വൺ (കൊമേഴ്സ്) പ്രവേശനം നേടിയ സിഎ, സിഎംഎ ഇന്ത്യ കോഴ്സുകളിൽ ഉപരിപഠനം നടത്തുവാൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. 25 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പഠന കാലയളവിൽ ഓൺലൈനായി സിഎ ഫൗണ്ടേഷൻ അല്ലെങ്കിൽ ക്യാറ്റ് (സിഎംഎ ഫൗണ്ടേഷന് തുല്യം) കോഴ്സുകളിൽ പരിശീലനം നേടാം എന്നതാണ് ലോജിക് സ്‌കോളർഷിപ്പിന്റെ പ്രത്യേകത. സിഎ ഫൗണ്ടേഷൻ പാസാകുന്നവർക്ക് സിഎ ഇന്റർമീഡിയറ്റും സിഎ ഫൈനലും, ക്യാറ്റ് പാസാകുന്നവർക്ക് സിഎംഎ ഇന്റർമീഡിയേറ്റും സിഎംഎ ഫൈനലും സൗജന്യമായി ലോജിക്കിൽ ഒരുതവണ പഠിക്കാനുള്ള അവസരവും ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്കും അപേക്ഷസമർപ്പിക്കുവാനുമായിhttps://logiceducation.org/Scholarship എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫോൺ: 9895818581.