- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവമോർച്ചാ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; ഒരു ബി ജെ.പി.പ്രവർത്തകൻ കൂടി അറസ്റ്റിൽ
തലശേരി: കഴിഞ്ഞ ഡിസംബർ ഒന്നിന് തലശ്ശേരിയിൽ നടന്ന യുവമോർച്ചാ റാലിയിൽ ഇതര മത വിദ്വേഷ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ കേസിൽ ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്റ്റിൽ. മാലൂർ ചെമ്മാരൻ തോലബ്ര കൃഷ്ണസദനിൽ സി.രാജേഷാണ് (36) അറസ്റ്റിലായത്.
പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിൻ (28),ധർമടം പഞ്ചായത്തിലെ പാലയാട് വാഴയിൽ ഹൗസിൽ ഷിജിൽ എന്ന ടുട്ടു (30), കണ്ണവം കൊട്ടന്നേൽ ഹൗസിൽ ആർ. രഗിത്ത് (26), കണ്ണവം കരീച്ചാൽ ഹൗസിൽ വി.വി. ശരത് (25), മാലൂർ ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് (26) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തോടനുബന്ധിച്ച് ഡിസംമ്പർ ഒന്നിന് തലശ്ശേരിയിൽ സംഘടിപ്പിച്ച ജില്ലാ റാലിയിൽ ഇതര മതസ്ഥർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിന് 25 പേർക്കെതിരെയാണ് തലശേരി പൊലിസ് കേസെടുത്തിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്