ജോജി ജോർജ് ജേക്കബിന്റെ 'ചത്വരം' എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (ശനിയാഴ്ച) നടക്കും. പെട്ടെന്നൊരുനാൾ പിറന്ന മണ്ണ് വിട്ട് മറ്റൊരിടത്തേക്ക് പറിച്ചു നടാൻ വിധിക്കപ്പെട്ട ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന നോവലാണ് ചത്വരം.

ശനിയാഴ്ച വൈകുന്നേരം നാലിന് എറണാകുളം കെ.എച്ച്.സി.എ.എ. ഗോൾഡൻ ജൂബിലി ചേംബർ കോംപ്ലക്സിലെ എം.കെ.ഡി. ഹാളിൽ നടക്കുന്ന ചടങ്ങിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംവിധായകൻ സിബി മലയിലിന് പുസ്തകം നൽകികൊണ്ട് പ്രകാശനം ചെയ്യും. രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.