ചെന്നൈ: ചലച്ചിത്രതാരം വിക്രത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2019 ജൂലൈയിൽ റിലീസ് ചെയ്യപ്പെട്ട 'കദരം കൊണ്ടാൻ' ആണ് വിക്രത്തിന്റേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. നാല് ചിത്രങ്ങളാണ് വിക്രത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്

നടൻ കമൽഹാസന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്കു മുൻപ് അദ്ദേഹം കോവിഡ് മുക്തനാവുകയും സിനിമാ തിരക്കുകളിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തിരുന്നു.

ആർ അജയ് ജ്ഞാനമുത്തുവിന്റെ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്റെ സ്‌പൈ ത്രില്ലർ ധ്രുവ നച്ചത്തിരം, കാർത്തിക് സുബ്ബരാജിന്റെ ആക്ഷൻ ത്രില്ലർ മഹാൻ, മണി രത്‌നത്തിന്റെ എപിക് ഹിസ്റ്റോറിക്കൽ ഫിക്ഷൻ പൊന്നിയിൻ സെൽവൻ 1 എന്നിങ്ങനെയാണ് വിക്രത്തിന്റെ ലൈനപ്പ്. ഇതിൽ മിക്കവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്.