കോയമ്പത്തൂർ: കാണാതായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണു ചാക്കിൽ നിന്നും അഴുകിയ നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂരിലെ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ പെൺകുട്ടിയെ ആണ് ദിവസങ്ങൾക്ക് മുമ്പ് കാണാതായതും ഇപ്പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതും.

കഴിഞ്ഞ 12-ാം തിയതിയാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നു ശരവണംപട്ടി പൊലീസിൽ പരാതിപ്പെട്ടു.ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടു. കൈാലുകൾ ബന്ധിച്ചിരുന്നു. രക്ഷിതാക്കൾ മൃതദേഹം മകളുടേതാണെന്നു തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.