സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കേരള സ്റ്റേറ്റ് ഒളിംപിക് ഗെയിംസിന് മുന്നോടിയായി ജില്ലാ തല മത്സരങ്ങൾ ജനുവരി 8 മുതൽ 16 വരെ നടക്കും. ജില്ലയിലെ വിവിധ വേദികളിൽ 24 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 8ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ജില്ലാ തല മത്സരങ്ങളുടെ ഉത്ഘാടനം നടക്കും. 16ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് സമാപന സമ്മേളനവും സമ്മാന ദാനവും. ജില്ലാ തല മത്സരങ്ങളുടെ നടത്തിപ്പിനായി ജില്ലയിലെ ജനപ്രതിനിധികളും കായികതാരങ്ങളും ഉൾപ്പെടുന്ന സ്വാഗത സംഘം രൂപീകരിച്ചു. ബിനോയ് ജോസഫാണ്് സ്വാഗതസംഘം ചെയർമാൻ, സി.കെ സനിൽ ജനറൽ കവീനറും സജീവ് എസ് നായർ ട്രഷററുമാണ്.

അത്ലറ്റിക്സ്, അക്വാറ്റിക്സ്, ആർച്ചറി, ബാസ്‌ക്കറ്റ് ബോൾ, ബോക്സിങ്ങ് , സൈക്ലിങ്ങ്, ഫുട്ബോൾ, ജൂഡോ, നെറ്റ്ബോൾ, തൈക്വാണ്ടോ, വോളിബോൾ, റെസ്ലിങ്ങ്, ഷ'ിൽ ബാഡ്മിന്റ, ഹാൻഡ് ബോൾ, ഖോ-ഖോ, കബഡി, ഹോക്കി, ടേബിൾ ടെിസ്, കരാട്ടെ, റഗ്‌ബി, റൈഫിൾ , വൂഷു, ടെന്നിസ് , വെയിറ്റ് ലിഫ്റ്റിങ്ങ് എന്നീ 24 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വിവിധ കായിക അസോസിയേഷനുകളിൽ അഫിലിയേറ്റ് ചെയ്യ്തിട്ടുള്ള ക്ലബ്ബുകൾ, കോളേജ്, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനാവുക.

മത്സരങ്ങളിലെ വ്യക്തിഗത വിജയികൾ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്റ്റേറ്റ് ഒളിംപിക്ക് ഗെയിംസിൽ ജില്ലയെ പ്രതിനിധീകരിക്കും. ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ച വെക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാകും ടീം ഇനങ്ങൾക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുക. അതാത് കായിക ഇനങ്ങളുടെ ജില്ലാ അസോസിയേഷൻ പ്രസിഡണ്ട്/ സെക്രട്ടറി, ജില്ലാ ഒളിംപിക്ക് അസോസിയേഷൻ ഭാരവാഹി, ജില്ലയിൽ നിുള്ള രണ്ട് അന്താരാഷ്ട്ര /ദേശീയ കായികതാരങ്ങൾ, ജില്ലയിൽ നിുള്ള എൻ ഐ എസ് യോഗ്യതയുള്ള കോച്ച് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുക.പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മത്സരങ്ങൾ സംഘടിപ്പിക്കുക. ഇതാദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാന ഒളിംപിക്ക് അസോസിയേഷൻ ഇത്തരമൊരു മത്സരം സംഘടിപ്പിക്കുനന്നത്. ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരത്ത് വച്ചാണ് സംസ്ഥാന ഒളിംപിക് മത്സരങ്ങൾ.

എറണാകുളം ജില്ലാ ഒളിംപിക്‌സ് അസോസിയേഷൻ ചെയർമാൻ ബിനോയ് ജോസഫ്, കേരള ഒളിംപിക്‌സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി.മോഹൻദാസ്, എറണാകുളം ജില്ലാ ഒളിംപിക്‌സ് അസോസിയേഷൻ കൺവീനർ സി കെ സനിൽ, കേരള ജിംനാസ്റ്റിക് അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മറ്റി മെംബർ സജീവ് എസ് നായർ, എറണാകുളം ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി ശിവശങ്കർ രഘു, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.