- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചത് കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനെ
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് രണ്ടു കോടിയിലേറെ രൂപ( 10 ലക്ഷം ദിർഹം) യുടെ സമ്മാനം ലഭിച്ചു. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഇദ്ദേഹം എടുത്ത 135561 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. റഫീഖ് തന്റെ ഒമ്പത് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക റഫീഖ് ഇവരുമായി പങ്കുവയ്ക്കും.
ദുബായിലെ സ്വദേശി കുടുംബത്തിൽ പ്രതിമാസം 2,200 ദിർഹത്തിന് ജോലി ചെയ്യുന്ന റഫീഖ് സമ്മാനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചു. സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്ന് ഇദ്ദേഹം പറഞ്ഞു. ഈ മാസം മുതൽ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ് ആരംഭിച്ചതിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പാണിത്.
Next Story