- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളപ്പുള്ളി ലീലയായി തകർത്തഭിനയിച്ച് റിമി ടോമിയുടെ അമ്മ; ഭർതൃമാതാവിനൊപ്പമുള്ള നടി മുക്തയുടെ റീൽസ് വൈറലാകുന്നു
നടി മുക്തയും ഭർതൃമാതാവ് റാണിയും ചേർന്ന് ചെയ്ത ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുളപ്പുള്ളി ലീലയായി തകർത്തഭിനയിച്ചാണ് ഗായിക റിമി ടോമിയുടെ മാതാവു കൂടിയായ റാണിയുടെ ചുവടു മാറ്റം. കസ്തൂരിമാൻ സിനിമിയിലെ രസകരമായ ഒരു രംഗമാണ് ഇവർ അനുകരിച്ചത്.
സിനിമയിലെ കുളപ്പുള്ളി ലീലയുടെ കഥാപാത്രത്തെ റാണി അസാധ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന്റെ മരുമകളായി മുക്തയും എത്തി. 'വളരെയധികം കഴിവുകളുള്ള എന്റെ മമ്മിയോടൊപ്പം' എന്നാണ് മുക്ത വിഡിയോ പങ്കുവച്ച് കുറിച്ചത്. റാണിയമ്മയെ കണ്ടപ്പോൾ കുളപ്പുള്ളി ലീല തന്നെയാണെന്നു തോന്നി' സമൂഹമാധ്യമത്തിലെ കമന്റുകൾ.
Next Story