- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികളെ പിടിച്ചു കൊണ്ടു പോയി വലിയ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വലിച്ചെറിയും; നായ്ക്കളെ രക്ഷിക്കാൻ എത്തുന്ന മനുഷ്യരേയും വെറുതെ വിടില്ല; ഇത് കുരങ്ങന്മാരുടെ പ്രതികാരം; ലവൂലിൽ കുരങ്ങന്മാർ ഒരു മാസം കൊണ്ട് കൊന്നത് 250 പട്ടികളെ; ബീഡിലെ അപൂർവ്വ പ്രതികാരം ഏറ്റെടുത്ത് വിദേശ മാധ്യമങ്ങളും
മുംബൈ: ഇത് കുരങ്ങുകളുടെ പ്രതികാരം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടന്നത് മൃഗങ്ങൾ പോലും പ്രതികാരം ചെയ്യുമെന്ന് തെളിയിക്കുന്നതാണ്. ഏതാനും നായ്ക്കൾ ചേർന്ന് കുരങ്ങന്റെ കുഞ്ഞിനെ കൊന്നു. പ്രതികാരമായി കുരങ്ങുകൾ ചേർന്ന് 250 നായക്കുട്ടികളെ എറിഞ്ഞുകൊന്നു.
ബീഡ് ജില്ലയിലെ മജൽഗാവിലാണ് വിചിത്രമായ സംഭവം. നായക്കുട്ടികളെ കാണുമ്പോൾ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് കുരങ്ങന്മാർ ചെയ്യുന്നത്. ഒരുമാസത്തിനിടെ 250 നായക്കുട്ടികളെ ഇതുപോലെ കൊന്നതായി നാട്ടുകാർ പറയുന്നു. മജൽഗാവിൽ നിന്ന പത്ത് കിലോമീറ്റർ ലവൂൽ എന്ന ഗ്രാമത്തിൽ ഇപ്പോൾ ഒരു നായക്കുട്ടി പോലുമില്ല.
നാട്ടുകാർ കുരങ്ങുകളെ പിടിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് അവ. കുരങ്ങുകൾ നായക്കുട്ടികളെ മരത്തിന്റെയോ, കെട്ടിടത്തിന്റെയോ മുകളിൽ നിന്ന് എറിഞ്ഞുകൊല്ലാൻ തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു.
കുരങ്ങുകളെ പിടിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായ്ക്കളെ രക്ഷിക്കാൻ നാട്ടുകാർ തന്നെ രംഗത്തുവന്നിട്ടുണ്ട്. നായക്കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചിലയാളുകൾക്കും കെട്ടിടത്തിൽ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ കുരങ്ങുകൾ സ്‌കൂളിൽ പോകുന്ന കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്നു.
നായ്ക്കളെ കണ്ടാലുടൻ കുരങ്ങന്മാർ അവരെ ഉയർന്ന സ്ഥലത്തേക്ക് - ഒരു കെട്ടിടത്തിന്റെ മുകളിലോ മരത്തിന്റെ മുകളിലോ - കൊണ്ടുപോയി കൊന്നുകളയുകയാണ്. ആക്രമണത്തെ സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനെത്തുടർന്ന്, നായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഗ്രാമവാസികൾ ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.
ഒരു ഗ്രാമത്തെ മുഴുവൻ പരിഭ്രാന്തിയിൽ ആക്കിയിരിക്കുകയാണ് കുരങ്ങന്മാർ. തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ നായ്ക്കളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കുരങ്ങന്മാരാണ് നാട്ടുകാർക്ക് പേടിയുണർത്തുന്നത്. ഏതാനും നായ്ക്കൾ ദിവസങ്ങൾക്ക് മുൻപ് കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായി കുരങ്ങുകൾ ചേർന്ന് 250 നായക്കുട്ടികളെ എറിഞ്ഞുകൊന്നു. മജൽഗാവിൽ നിന്ന പത്ത് കിലോമീറ്റർ അകലെയുള്ള ലവൂൽ എന്ന ഗ്രാമത്തിൽ ഇപ്പോൾ ഒരു നായക്കുട്ടി പോലുമില്ല.-വിദേശ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
ഡെയിലി മെയിൽ അടക്കമുള്ള മാധ്യമങ്ങളിൽ ബീഡിലെ ഈ പ്രതികാരം വലിയ വാർത്തയായി കഴിഞ്ഞു. സമാനതകളില്ലാത്ത പട്ടികളെ കൊല്ലലാണ് ബീഡിൽ നടക്കുന്നതെന്നതാണ് യാഥാർത്ഥ്യം. വീട്ടിൽ വളർത്തുന്ന പട്ടികളെ പോലും കുരുങ്ങന്മാർ കൊണ്ടു പോകുന്ന അവസ്ഥ. ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാരും പാടുപെടുന്നു.
മറുനാടന് ഡെസ്ക്