കോയമ്പത്തൂർ: പതിനാലുകാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തായ 44കാരനെ അറസ്റ്റ് ചെയ്തു. നിർമ്മാണത്തൊഴിലാളിയായ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ ആണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇയാൾപത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.

അമ്മയും സഹോദരിയും ജോലിക്കു പോയപ്പോൾ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ 13നാണ് കാണാതായത്. പൊലീസ് അന്വേഷിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണു ശിവാനന്ദപുരം യമുനാ നഗറിൽ മാലിന്യം തള്ളുന്നിടത്തു പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കുകെട്ട് കണ്ടത്. ദുർഗന്ധം വമിക്കുന്ന ചാക്കുകെട്ട് പൊലീസ് പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടു.