ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ യഥാർത്ഥ ഹിന്ദുസ്ഥാനികളല്ലെന്നും താലിബാൻ മനോഭാവമുള്ളവരെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. വിവാഹപ്രായത്തെ എതിർക്കുന്നവർ അവർ താലിബാൻ മനോഭാവം വെച്ചു പുലർത്തുന്നവരാണ്. ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ താലിബാൻ മനോഭാവം സ്വാധീക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ചില ആളുകൾ എതിർക്കുന്നു എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ചിന്ത താലിബാൻ മനോഭാവമുള്ളവർക്കേ ഉണ്ടാകൂ, ഹിന്ദുസ്ഥാനികൾ ഇത്തരത്തിൽ ചിന്തിക്കില്ല. ഡൽഹിയിൽ നടന്ന ന്യൂനപക്ഷ അവകാശ ദിനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ 'താലിബാൻ മനോഭാവക്കാർ' സ്വാധീനിക്കരുത്. ഇസ്ലാമിക രാജ്യങ്ങൾ അടക്കം നിരവധിയിടങ്ങിഇൽ ഇത്തരത്തിൽ സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് മാറ്റംവരുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.